ഓപ്പറേഷൻ സിന്ദൂർ: നൂർഖാൻ വ്യോമതാവളം പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ; ഇന്ത്യ തകർത്ത വിവിഐപി എയർബേസ്

Spread the love

ഇസ്‌ലാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന തകർത്ത പ്രധാന എയർബേസായ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമതാവളമാണ് റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസ്. പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മേഖലയിൽ പുനർനിർമാണം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ ആക്രമണത്തിൽ സൈനിക ട്രക്കുകൾ അടക്കം വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

 

ഓപ്പറേഷൻ സിന്ദൂറിനിടെ സൈനിക ട്രക്കുകൾ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ എന്നിവയാണ് ഇന്ത്യൻ വ്യോമസേന തകർത്തത്. പാക്കിസ്ഥാൻ വ്യോമ – കരസേനകളുടെ ആശയവിനിമയ സംവിധാനങ്ങളെ സംയോജിപ്പിച്ചിരുന്ന കൺട്രോൾ സെന്ററായിരിക്കാം തകർന്ന കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നതെന്നാണ് വിലയിരുത്തൽ. ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂർഖാൻ ബേസിൽ പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ തന്നെ ആക്രമണത്തിന്റെ തീവ്രത വലിയതായിരിക്കാമെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

പാക്കിസ്ഥാൻ വ്യോമസേനയുടെ 12-ാം നമ്പർ വിഐപി സ്ക്വാഡ്രൺ ‘ബുറാക്സ്’ ഈ വ്യോമത്താവളത്തിലാണ് പ്രവർത്തിക്കുന്നത്. വിദേശസന്ദർശനത്തിന് പോകുന്ന പാക്കിസ്ഥാൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, കാബിനറ്റ് മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ഉത്തരവാദിത്തം ഈ യൂണിറ്റിനാണ്. പുറത്തുവന്ന ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ബോംബാർഡിയർ ഗ്ലോബൽ 6000 മോ‍ഡലിൽ ഉൾപ്പെട്ട ഒരു വിവിഐപി ജെറ്റും പുനർനിർമ്മാണം നടക്കുന്ന മേഖലയ്ക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കാണാം. തന്റെ പതിവ് യാത്രാ വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയപ്പോൾ സൈനിക മേധാവിയായ അസിം മുനീർ വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്നത് പിഎഎഫ് ഗ്ലോബൽ 6000 വിമാനമാണ്.

  • Related Posts

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    Leave a Reply

    Your email address will not be published. Required fields are marked *