മണ്ണിനടിയിൽ കണ്ടത് 20,000 കിലോ സ്വർണം, നിധിശേഖരത്തിൽ ബംപറടിച്ച് ഇന്ത്യൻ സംസ്ഥാനം, ഖനനം ദ്രുതവേഗത്തിൽ

Spread the love

ഇന്ത്യയുടെ ധാതു കലവറയായ ഒഡീഷയ്ക്ക് മറ്റൊരു സൂപ്പർ ബംപർ ജാക്ക്പോട്ട്. വിവിധ ജില്ലകളിലായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കണ്ടെത്തിയത് ഏകദേശം 20 ടൺ സ്വർണശേഖരം. നിലവിലെ വിപണിവില പ്രകാരം ഇതിന്റെ മൊത്തമൂല്യം 20,000 കോടിയിലേറെ വരും. സ്വർണശേഖരം സംബന്ധിച്ച് സ്ഥിരീകരിച്ച റിപ്പോർ‌ട്ട് സംസ്ഥാന നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്.

 

ഡിയോഗഡ്, കിയോഞ്ജർ‌, സുന്ദർ‌ഗഡ്, നബരങ്പുർ, അങ്കുൽ, കോരപുത് എന്നിവിടങ്ങളിലാണ് നിലവിൽ സ്വർണശേഖരം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ധാതുവകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെന വ്യക്തമാക്കി.

 

ഒഡീഷയ്ക്ക് ഇനി സാമ്പത്തിക കുതിപ്പ്

 

നിലവിൽ ഏറെ ധാതുസമ്പന്നമാണ് ഒഡീഷ. ബോക്സൈറ്റ്, ഇരുമ്പയിര് തുടങ്ങിയവയാണ് പ്രധാനം. ഇതോടൊപ്പമാണ് ഇപ്പോൾ സ്വർണശേഖരവും കണ്ടെത്തിയതെന്നത് സംസ്ഥാനത്തിന് വൻ സാമ്പത്തിക കുതിപ്പാകും. സ്വർണം ഖനനം ചെയ്യുന്നതിനു മുൻപായി സംസ്ഥാനം പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതത്തെ കുറിച്ച് പഠനങ്ങൾ നടത്തും. മേഖലകളിലേക്ക് റോഡ്, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള സൗകര്യങ്ങളൊരുക്കും.

 

ഖനന പ്രവർത്തനങ്ങളും തുടങ്ങുന്നത് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും നേട്ടമാകും. പുതിയ ബിസിനസ് അവസരങ്ങൾക്കും വഴിതുറക്കും.

 

ഇന്ത്യയ്ക്കാകെ വൻ‌ നേട്ടംഇന്ത്യയിൽ ശരാശരി ഒന്നര ടൺ സ്വർണമാണ് പ്രതിവർഷം ഖനനം ചെയ്യുന്നത്. ഉപഭോഗത്തിനുള്ള സ്വർണം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. പ്രതിവർഷം 800 ടണ്ണാണ് ശരാശരി ഇറക്കുമതി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഒഡീഷയിൽ നിലവിൽ കണ്ടെത്തിയ സ്വർണത്തിന്റെ അളവ് നാമമാത്രമാണ്. എങ്കിലും, ആഭ്യന്തര ഉൽപാദനം ഉയരുന്നതും അതുവഴി ഇറക്കുമതി ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നതും ഇന്ത്യയ്ക്ക് ആശ്വാസമാകും.

  • Related Posts

    ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

    Spread the love

    Spread the loveകൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും…

    വിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

    Spread the love

    Spread the loveമുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനക്കായി…

    Leave a Reply

    Your email address will not be published. Required fields are marked *