ചത്ത മൂർഖനെ പോലും വിശ്വസിക്കല്ലേ, മൂന്നു മണിക്കൂർ കഴിഞ്ഞാലും കടിയേൽക്കുമെന്നു പഠനം; വെട്ടിമാറ്റിയ പാമ്പിൻതലയിൽ നിന്നുവരെ കടിയേറ്റു

Spread the love

ഗുവാഹത്തി ∙ മൂർഖനും ശംഖുവരയനും  ചത്തതിനു ശേഷവും ആറു മണിക്കൂർ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കടിയേൽക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തൽ. ‘പാമ്പുകടിയേറ്റുള്ള മരണം: ചത്ത പാമ്പിന്റെ വിഷബാധയും ചികിത്സയും സംബന്ധിച്ച കേസ് റിപ്പോർട്ട്’ എന്ന തലക്കെട്ടിൽ, ഫ്രൊണ്ടിയേഴ്സ് ഇൻ ട്രോപ്പിക്കൽ ഡിസീസ് എന്ന രാജ്യാന്തര ശാസ്ത്ര ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. സുവോളജിസ്റ്റായ സുസ്മിത ഥാക്കൂർ, ബയോടെക്നോളജിസ്റ്റ് റോബിൻ ദോലെ, അനെസ്തേഷ്യോളജിസ്റ്റ് സുരജിത് ഗിരി, പീഡിയാട്രീഷ്യന്മാരായ ഗൗരവ് ചൗധരി, ഹെമിൻ നാഥ് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.

 

ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠനത്തിൽ എടുത്തുപറഞ്ഞിരിക്കുന്നത്. രണ്ടെണ്ണം ചത്ത മൂർഖൻ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും കടിയേറ്റതായിരുന്നു. അസമിലാണ് ഇവ സംഭവിച്ചത്. 20 ഡോസ് ആന്റിവെനം നൽകിയാണ് കടിയേറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. 25 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു.

 

ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠനത്തിൽ എടുത്തുപറഞ്ഞിരിക്കുന്നത്. രണ്ടെണ്ണം ചത്ത മൂർഖൻ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും കടിയേറ്റതായിരുന്നു. അസമിലാണ് ഇവ സംഭവിച്ചത്. 20 ഡോസ് ആന്റിവെനം നൽകിയാണ് കടിയേറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. 25 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു.

 

റാറ്റിൽ സ്നേക്സ്, കോപ്പർഹെഡ്സ്, സ്പിറ്റിങ് കോബ്ര, ഓസ്ട്രേലിയൻ റെഡ് ബെല്ലീഡ് ബ്ലാക്ക് സ്നേക്സ് എന്നിവയ്ക്ക് ചത്ത ശേഷവും കടിക്കാനും മനുഷ്യനെയും മൃഗങ്ങളെയും കൊല്ലാനുമുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ, ചത്ത ശേഷവും കടിക്കാൻ മൂർഖനും ശംഖുവരയനും കഴിയുമെന്നത് തെളിയിക്കുന്ന, ലോകത്തെ തന്നെ ആദ്യ സംഭവങ്ങളാണ് അസമിൽ റിപ്പോർട്ട് ചെയ്തതെന്ന് ഗവേഷക സംഘത്തിലെ ഡോ. സുരജിത് ഗിരി പറയുന്നു.

 

ഇതിൻറെ കാരണവും ഗവേഷകർ പറയുന്നുണ്ട്. ഉഷ്ണരക്തമുള്ള സസ്തനികളുടെ ജീവൻ നഷ്ടമാവുകയോ തലയറുക്കപ്പെടുകയോ ചെയ്താലും പരമാവധി ഏഴു മിനിറ്റുവരെ മാത്രമാണ് തലച്ചോർ സജീവമായിരിക്കുക. എന്നാൽ, ഉഷ്ണരക്തവും സാവധാനത്തിലുള്ള ഉപാപചയവുമുള്ള പാമ്പുകളിൽ തല വെട്ടിമാറ്റിയാൽ പോലും നാലു മുതൽ ആറു മണിക്കൂർ വരെ തലച്ചോർ ജീവനോടെയുണ്ടാകുമത്ര‌െ. ഇങ്ങനെ വെട്ടിമാറ്റിയ തലയിൽ തൊടുമ്പോൾ പോലും റിഫ്ലക്സ് പ്രവർത്തനത്തിന്റെ ഭാഗമായി കടിയേൽക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

  • Related Posts

    വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ…

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *