
കൊച്ചിയില്‍ പതിനാലുകാരന് ലഹരി നല്‍കിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടറാണ് പിടിയിലായത്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആണ്‍സുഹൃത്ത് ലഹരിനല്‍കിയെന്ന് പരാതി നല്‍കിയ പതിനാലുകാരന്‍റെ കുടുംബത്തിന് പ്രതിയുടെ ഭീഷണി. കൊല്ലാതെ വിടില്ലെന്ന് രജനികാന്തിന്‍റെ സിനിമ ഡയലോഗടങ്ങുന്ന വീഡിയോയാണ് കുട്ടിയുടെ രണ്ടാനച്ഛന് വാട്സപ്പിലൂടെ അയച്ചു നല്‍കിയത്. പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ കുട്ടിയെ തേടി അമ്മൂമ്മയും ആണ്‍സുഹൃത്തും സ്കൂളിലെത്തിയെന്നും പിതാവ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പതിനാലുകാരന്‍റെ രണ്ടാനച്ഛന്‍റെ ഫോണിലേക്ക് ഈ വീഡിയോ എത്തിയത്. തീയുടെ ഇമോജിയുടൊപ്പം വീഡിയോ അയച്ചത് കുട്ടിയുടെ അമ്മൂമ്മയുടെ ഫോണ്‍ നമ്പറില്‍ നിന്നാണ്. വാട്സാപ്പ് പോലും ഉപയോഗിക്കാനറിയാത്ത അമ്മൂമ്മയുടെ ഫോണില്‍ നിന്ന് ഭീഷണി വിഡിയോ അയച്ചതിന് പിന്നില്‍ പ്രബിനാണെന്ന് കുടുംബം വിശ്വസിക്കുന്നു.
പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പതിനാലുകാരനെ തേടി പ്രബിനും അമ്മൂമ്മയും സ്കൂളിലെത്തിയിരുന്നു. ഇതിന് ശേഷം ഫോണിലൂടെയും ഭീഷണിപ്പെടുത്തി. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ കേസെടുത്തെങ്കിലു പ്രതിക്കായി കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല. പ്രബിന്‍ കൊല്ലുമെന്ന് കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. പൊലീസിനെയടക്കം നോക്കുകുത്തിയാക്കി ലഹരിക്കടമിയായ പ്രതിയുടെ ഭീഷണി തുടരുമ്പോള്‍ കുടുംബം ഭീതിയിലാണ് പറഞ്ഞു.