കുടുംബ ഡോക്ടറായി വ്യാജന്‍ വിലസിയത് 10 വര്‍ഷം! കുത്തിവയ്പില്‍ കുടുങ്ങി; ഞെട്ടല്‍

Spread the love

നീണ്ട പത്തുവര്‍ഷം കുടുംബ ഡോക്ടറായി വിലസിയിരുന്നത് വ്യാജനായിരുന്നുവെന്നറിഞ്ഞ ഞെട്ടലിലാണ് ബെംഗളൂരു ദൊഡ്ഡകനഹള്ളിയിലെ നാട്ടുകാര്‍. മുനീന്ദ്രാചാരിയെന്നയാളാണ് ‘ഹെല്‍ത്ത് ലൈന്‍ പോളി ക്ലിനിക്’ എന്ന പേരില്‍ ചികില്‍സ നടത്തി വന്നത്. പനിയും തലവേദനയും മുതല്‍ സാരമായ രോഗങ്ങള്‍ക്ക് വരെ മുനീന്ദ്രാചാരിയെ കണ്ട് മരുന്ന് വാങ്ങി കഴിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

മാര്‍ച്ച് മാസം ഡോക്ടറെ കാണാനെത്തിയ രോഗിക്ക് തോന്നിയ സംശയമാണ് പിടി വീഴാന്‍ കാരണമായത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍മേല്‍ കെ.ആര്‍.പുര താലൂക്ക് ഹെല്‍ത്ത് ഓഫിസര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചു. ആയുര്‍വേദ ഡോക്ടറാണെന്ന് പറയുന്ന മുനീന്ദ്ര, ഇംഗ്ലിഷ് മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കി വരുന്നതെന്നും സ്റ്റിറോയ്ഡുകളടക്കമുള്ള ഇഞ്ചക്ഷനുമെടുക്കാറുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ഇവിടെ നിന്നും കുത്തിവെപ്പ് എടുത്ത് മടങ്ങിയതിന് പിന്നാലെ ശാരീരികാവസ്ഥ വഷളായതിനെ തുടര്‍ന്ന് തനിക്ക് ചികില്‍സ തേടേണ്ടി വന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

 

രണ്ട് ഡോക്ടര്‍മാരുടെ പേരിലാണ് ക്ലിനിക് ആരംഭിച്ചിരിക്കുന്നതെന്ന് ഡോ.രഘുനാഥിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ ഒരാള്‍ എംബിബിഎസും എംഡിയുമുള്ള ഡോക്ടറാണെന്നും ഫാമിലി ഫിസിഷ്യനായ മുന്ദീന്ദ്രയുമാണ് ആശുപത്രിയുടെ നടത്തിപ്പുകാരെന്നാണ് രേഖകളില്‍ ഉള്ളത്. ക്ലിനിക്കിന്‍റെ ലെറ്റര്‍ ഹെഡും മുനീന്ദ്രയുടെ പേരിലാണ്. ഇതോടെ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ രേഖ നല്‍കാന്‍ മുനീന്ദ്ര തയ്യാറായില്ല. 2023 ല്‍ ആയുര്‍വേദ ക്ലിനിക് ആയിട്ടാണ് ഇത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും 2028 വരെ കാലാവധിയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെന്നറിഞ്ഞതിന് പിന്നാലെ മുനീന്ദ്ര ഒളിവില്‍ പോയി. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    കറപിടിച്ച സീറ്റ്; യാത്രക്കാരിക്ക് ഇന്‍ഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

    Spread the love

    Spread the loveന്യൂഡൽഹി: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നൽകിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് പിഴ. ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഇൻഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവിട്ടത്. ബാക്കുവിൽനിന്ന് ന്യൂഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്ത പിങ്കി എന്ന സ്ത്രീ നൽകിയ…

    രാത്രിയും പകലും ഫോൺ വിളി; ശല്യമായതോടെ ഉപഭോക്താവ് കോടതിയിലെത്തി; മാർക്കറ്റിങ് ജീവനക്കാരന് 24000 രൂപ പിഴ

    Spread the love

    Spread the loveഅബുദാബി: മാർക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം ഫോൺ വിളിച്ചു ശല്യപ്പെടുത്തുന്നു എന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ട പരിഹാരം നൽകാൻ കോടതി വിധി.   മാർക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധിയായ ആൾ 10,000 ദിർഹം നഷ്ടപരിഹാരം പരാതിക്കാരൻ നൽകണമെന്ന് അബുദാബികോടതി ഉത്തരവിട്ടു. ഇതിന്…

    Leave a Reply

    Your email address will not be published. Required fields are marked *