കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമനെ മയക്കുവെടി വച്ചു; വിദഗ്ധ സംഘം ചികിത്സ തുടങ്ങി

Spread the love

കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്കു വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി. രാവിലെ ആനയെ മയക്കുവെടിവച്ചു. ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്ച കുറഞ്ഞതോടെയാണ് ചികിത്സ നൽ‌കാൻ തീരുമാനിച്ചത്.

 

ആനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. തപ്പിത്തടഞ്ഞാണ് ആന നടക്കുന്നത്. മുറിവുകൾക്കു കൂടി ചികിത്സ നൽകാനാണു തീരുമാനം. ആനയെ ചികിത്സ നൽകി കാട്ടിലേക്കു തന്നെ വിടണോ, വിദഗ്ധ ചികിത്സയ്ക്കായി വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്കു കൊണ്ടു പോകണോയെന്ന കാര്യം ഇന്നു തീരുമാനിക്കും. ആനയെ കൊണ്ടുവരാനുള്ള വാഹനവും ഒരുക്കിയിട്ടുണ്ട്. ബാക്കി പ്രവൃത്തികളും പൂർത്തിയാക്കി.

 

ആനയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങനെയെന്നും ചികിത്സാ ദൗത്യം ആരംഭിക്കുന്നതോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു വനംവകുപ്പ്. 30നും 35നും ഇടയിൽ പ്രായമുള്ള ചെറുപ്പമായ ആനയുടെ രണ്ടു കണ്ണിനും തകരാർ സംഭവിച്ചതെങ്ങനെയെന്ന് ഇതുവരെ വനംവകുപ്പിനു വ്യക്തമായിട്ടില്ല. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ ഉൾപ്പെടെ 15 പേരാണു ദൗത്യ സംഘത്തിലുള്ളത്. സഹായത്തിനായി വിക്രം, ഭരതൻ എന്നീ കുങ്കിയാനകളുമുണ്ട്.

  • Related Posts

    സിദ്ധാർഥന്റെ മരണം: സർക്കാർ കെട്ടിവച്ച നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി

    Spread the love

    Spread the loveകൊച്ചി∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സർക്കാർ ഹൈക്കോടതിയിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി. നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരായ അപ്പീലിലെ അന്തിമ തീരുമാനത്തിനു വിധേയമായാണു തുക പിൻവലിക്കാൻ…

    വരുമെന്ന് പറഞ്ഞു, വന്നു… ഇനിയും വരും; കെഎസ്ആര്‍ടിസിക്ക് പുതിയ ‘ലിങ്ക്’ ബസുകള്‍

    Spread the love

    Spread the loveതിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് വീണ്ടും പുതിയ ബസുകള്‍. ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് സര്‍വീസുകള്‍ക്കുള്ള ബസുകളാണ് കെഎസ്ആര്‍ടിസി പുതിയയതായി ഉള്‍പ്പെടുത്തുന്നത്. ഇതുവരെ കെഎസ്ആര്‍ടിസി നിരത്തിലിറക്കിയിട്ടുള്ള ബസുകളില്‍ നിന്നും വ്യത്യസ്തമായ പച്ച നിറത്തിന്റെ കോംപിനേഷനിലാണ് ലിങ്ക് ബസുകള്‍ നിരത്തിലിറക്കുക.…

    Leave a Reply

    Your email address will not be published. Required fields are marked *