‘ഇത്തവണ നിനക്ക് രാഖി കെട്ടാൻ ഞാനുണ്ടായേക്കില്ല’; ഗാർഹിക പീഡനത്തെ തുടർന്ന് കോളജ് അധ്യാപിക ആത്മഹത്യ ചെയ്തു

Spread the love

വിജയവാഡ∙ ഗാർഹിക പീഡനത്തെ തുടർന്ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ശ്രീവിദ്യ (24) എന്ന യുവതിയുടെ ആത്മഹത്യ കുറിപ്പ് ചർച്ചയാകുന്നു. സഹോദരന് അയച്ച ആത്മഹത്യ കുറിപ്പിലെ വരികളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇത്തവണ സഹോദരന് രാഖി കെട്ടാൻ തനിക്കാകില്ലെന്ന് യുവതി കുറിപ്പിൽ പറയുന്നു. കൃഷ്ണ ജില്ലയിലെ സ്വകാര്യ കോളജിൽ അധ്യാപികയായിരുന്നു മരിച്ച ശ്രീവിദ്യ.

 

‘‘സൂക്ഷിച്ചു പോകൂ സഹോദരാ. ഇത്തവണ നിനക്ക് രാഖി കെട്ടാൻ ഞാനുണ്ടേയിക്കില്ല’’ – എന്നായിരുന്നു ആത്മഹത്യ കുറിപ്പിലെ വരികൾ. ഗ്രാമ സർവേയറായി ജോലി നോക്കുന്ന രാംബാബുവുമായി ആറ് മാസം മുൻപായിരുന്നു ശ്രീവിദ്യയുടെ വിവാഹം. വിവാഹ കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ക്രൂരമായ ഗാർഹിക പീഡനത്തിന് താൻ ഇരയായതായി യുവതി കുറിപ്പിൽ പറയുന്നു. മദ്യപിച്ച് വീട്ടിലെത്തുന്ന രാംബാബു തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നാണ് യുവതി എഴുതിയിരുന്നത്. മറ്റൊരു സ്ത്രീയുടെ മുന്നിൽ വച്ച് ഭർത്താവ് തന്നെ പരിഹസിക്കുകയും, ‘ഒന്നിനും കൊള്ളാത്തവൾ’ എന്ന് വിളിക്കുകയും ചെയ്തെന്നും യുവതി ആത്മഹത്യ കുറിപ്പിൽ പറയുന്നു.

  • Related Posts

    പ്രഭാത സവാരിക്കിടെ കോൺഗ്രസ് എംപിയുടെ 4 പവൻ സ്വർണമാല കവർന്നു; കഴുത്തിനു പരുക്ക്, ചുരിദാർ കീറി

    Spread the love

    Spread the loveന്യൂഡൽഹി ∙ ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാലു പവന്റെ സ്വർണമാല പൊട്ടിച്ചു മോഷ്ടാവ് കടന്നുകളഞ്ഞു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എംപിയായ രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള…

    മൊബൈൽ ഫോൺ വാങ്ങി നൽകാൻ അമ്മ വിസമ്മതിച്ചു; 16കാരൻ കുന്നിൻ മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്തു

    Spread the love

    Spread the loveമൊബൈൽ ഫോൺ വാങ്ങി നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 16 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. അഥർവ ഗോപാൽ ടെയ്ഡെ എന്ന ആൺകുട്ടിയാണ് കുന്നിനു മുകളിൽനിന്നു ചാടി മരിച്ചത്. ഫോൺ വാങ്ങിനൽകാൻ അഥർവ ഗോപാൽ ദിവസങ്ങളോളം…

    Leave a Reply

    Your email address will not be published. Required fields are marked *