
തിരുവനന്തപുരം∙ മദ്യലഹരിയിൽ പിതാവ് മകന്റെ കഴുത്തിന് വെട്ടി. കീഴാവൂർ സൊസൈറ്റി ജംക്ഷനിൽ വിനീതിനെയാണ് (35) പിതാവ് വിജയൻ നായർ വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു മദ്യപാനത്തിനു ശേഷം ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
ഇന്നും ഇരുവരും തമ്മിൽ വഴക്കിട്ടു. ഇതിനിടെ വിജയൻ നായർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിനു വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. വിജയൻ നായരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.