പിജിക്ക് താമസിക്കുന്ന മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; വീട്ടുടമ അറസ്റ്റിൽ

Spread the love

ബെംഗളൂരു ∙ ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ ബലാത്സംഗ ചെയ്ത വീട്ടുടമയായ മലയാളി അറസ്റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ അഷ്റഫ് അറസ്റ്റിലായത്. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്.

 

പത്തു ദിവസം മുൻപാണ് താൻ അഷ്‌റഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം മാറിയതെന്ന് വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രി അഷ്‌റഫ് തന്റെ മുറിയിൽ വന്ന് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞു. ഇത് എതിർത്തപ്പോൾ അഷ്‌റഫ് തന്നെ നിർബന്ധിച്ച് കാറിൽ കയറ്റുകയും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്.

 

തന്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. അർധരാത്രിയോടെ ആയിരുന്നു സംഭവം. പിന്നീട്, ഏകദേശം രാത്രി 1.30 നും 2.15 നും ഇടയിൽ, അഷ്‌റഫ് വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. ബെംഗളൂരുവിലെ മറ്റൊരു പേയിങ് ഗസ്റ്റ് ഉടമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് പുതിയ സംഭവം.

  • Related Posts

    നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തി, ഭാര്യ പിണങ്ങിപ്പോയി; പകയില്‍ കൊലപാതകം

    Spread the love

    Spread the loveകൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര…

    പോക്‌സോ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

    Spread the love

    Spread the loveമേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കൈയ്യിൽ കയറി പിടിച്ച കേസിൽ മുപ്പൈനാട് താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ. വിനോദിന് (49) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ രണ്ട് വർഷം തടവും…

    Leave a Reply

    Your email address will not be published. Required fields are marked *