600 വർഷത്തെ ‘നിദ്ര’ വെടിഞ്ഞു, റഷ്യയിൽ വൻ അഗ്നിപർവത സ്ഫോടനം

Spread the love

മോസ്കോ∙ 600 വർഷങ്ങൾക്ക് ശേഷം റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. റഷ്യയിലെ കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവതമാണ് ആറു നൂറ്റാണ്ട് കാലത്തെ ‘നിദ്ര’ വെടിഞ്ഞ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ റഷ്യയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ ഭൂകമ്പമാകാം അഗ്നിപർവത സ്ഫോടനത്തിനു കാരണമെന്നാണ് വിലയിരുത്തൽ. അഗ്നിപർവ്വത സ്ഫോടനത്തിനു പിന്നാലെ മേഖലയിലെ വ്യോമഗതാഗത്തിന് ‘ഓറഞ്ച് ഏവിയേഷൻ കോഡ്’ നൽകിയിട്ടുണ്ട്. വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്.

 

ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.‌ അഗ്നിപർവതത്തിൽ നിന്ന് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത് 1463ൽ ആണെന്നാണ് സൂചന. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 6,000 മീറ്റർ ഉയരത്തിൽ വരെ ചാരമേഘം എത്തിയതായി അധികൃതർ അറിയിച്ചു. 1,856 മീറ്ററാണ് അഗ്നിപർവതത്തിന്റെ ഉയരം. ചാര മേഘം കിഴക്ക് ദിശയിൽ ശാന്തസമുദ്രത്തിലേക്കു നീങ്ങുന്നതിനാൽ ജനജീവിതത്തെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.

  • Related Posts

    47 കോടി കയ്യിൽ കിട്ടട്ടെ, എന്നിട്ട് വിശ്വസിക്കാം’: ഞെട്ടൽ മാറാതെ ദുബായിലെ തയ്യൽക്കാരൻ; വിളിച്ചവർ ‘കൺഫ്യൂഷനിൽ’, ആശങ്കയിൽ കുടുംബം

    Spread the love

    Spread the loveഅബുദാബി ∙ ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ ഏകദേശം 47 കോടി രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം നേടിയിട്ടും അബുദാബിയിൽ തയ്യൽ ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി സബൂജ് മിയാ അമീർ ഹുസൈൻ ദിവാൻ ഇപ്പോഴും അത്…

    ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

    Spread the love

    Spread the loveവാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യയ്ക്കുമേല്‍ കഴിഞ്ഞയാഴ്ച 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.   25…

    Leave a Reply

    Your email address will not be published. Required fields are marked *