ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം; യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ചു, 6 പേർ അറസ്റ്റിൽ

Spread the love

പെരിന്തൽമണ്ണ ∙ ജയിലിലുള്ള ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു യുവതിയെ സംഘം ചേർന്നു പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി. പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജൂലൈ 27ന് ആയിരുന്നു സംഭവം.

 

ലോഡ്ജ് നടത്തിപ്പുകാരൻ മണ്ണാർക്കാട് അരിയൂർ ആര്യമ്പാവ് കൊളർമുണ്ട വീട്ടിൽ രാമചന്ദ്രൻ (63), തിരൂർ വെങ്ങാലൂർ കുറ്റൂർ അത്തൻപറമ്പിൽ റെയ്ഹാൻ (45), കൊപ്പം വിളയൂർ സ്വദേശി കണിയറക്കാവ് താമസിക്കുന്ന മുണ്ടുക്കാട്ടിൽ സുലൈമാൻ (47), കുന്നക്കാവ് പുറയത്ത് സൈനുൽ ആബിദീൻ (41), പയ്യനാട് തോരൻ വീട്ടിൽ ജസീല (27), ഇവരുടെ ഭർത്താവ് പള്ളിക്കൽ ബസാർ ചോലക്കൽ കൂറായി വീട്ടിൽ സനൂഫ് (36) എന്നിവരെയാണു പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ, എസ്ഐ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

 

പൊലീസ് പറയുന്നത്: രാമചന്ദ്രനും ജസീലയും സനൂഫും ഗൂഢാലോചന നടത്തി യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്‌ജിലെത്തിച്ചു. ഇവിടെവച്ചു രാമചന്ദ്രനും റെയ്ഹാനും സുലൈമാനും സൈനുൽ ആബിദീനും ചേർന്നു പീഡിപ്പിച്ചു. മറ്റു പ്രതികളിൽനിന്നു രാമചന്ദ്രൻ പണം കൈപ്പറ്റിയ ശേഷം ജസീലയും സനൂഫുമായി വീതിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായാണു ജയിലിലായത്.

  • Related Posts

    നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തി, ഭാര്യ പിണങ്ങിപ്പോയി; പകയില്‍ കൊലപാതകം

    Spread the love

    Spread the loveകൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര…

    പോക്‌സോ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

    Spread the love

    Spread the loveമേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കൈയ്യിൽ കയറി പിടിച്ച കേസിൽ മുപ്പൈനാട് താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ. വിനോദിന് (49) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ രണ്ട് വർഷം തടവും…

    Leave a Reply

    Your email address will not be published. Required fields are marked *