‘രണ്ടു രൂപ ഡോക്ടര്‍’; നിര്‍ധനരുടെ ആശ്രയമായിരുന്ന ഡോ.എ.കെ രൈരു ഗോപാൽ അന്തരിച്ചു

Spread the love

കണ്ണൂര്‍∙ രണ്ടു രൂപ ഡോക്ടർ എന്ന് അറിയിപ്പെട്ടിരുന്ന കണ്ണൂരിന്റെ സ്വന്തം ജനകീയ ഡോക്ടർ എ.കെ.രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽനിന്നു രണ്ടു രൂപ മാത്രം ഫീസ് വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്ടര്‍ സേവനം ചെയ്തിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.

 

നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടര്‍ എ.കെ രൈരു ഗോപാലിന്റെ ക്ലിനിക്ക്. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാര്‍. അമ്മ: പരേതയായ എ.കെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ.

 

ഡോ. എ.കെ. രൈരു ഗോപാലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം ഈടാക്കിയാണ് അദ്ദേഹം പരിശോധന നടത്തിയിരുന്നതെന്നും പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിന്‍റെ സേവന സന്നദ്ധതയെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

  • Related Posts

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    ഒൻപതു വയസുകാരിയോട് ലൈംഗികാതിക്രമം; 17കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്, സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

    Spread the love

    Spread the loveകൊച്ചി ∙ ഒൻപതു വയസുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ 17കാരനെ പിടികൂടി പൊലീസില്‍ ഏൽപ്പിച്ച പിതാവിനെതിരെ കേസെടുത്തെന്ന് പരാതി. 17കാരനെ മർദിച്ചെന്ന പരാതിയിലാണ് കേസ്. എന്നാൽ പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് പിതാവിനെതിരെയുള്ള കേസെന്നും ആരോപിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *