ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ; ആറാമത്തെ പോയിന്റിൽ അസ്ഥിയുടെ ഭാഗങ്ങൾ

Spread the love

ധർമസ്ഥല∙ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

 

ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നേത്രാവതി നദിക്കു സമീപം വനത്തിലും റോഡരികിലുമായി 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു.

 

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. ധർമസ്ഥല ക്ഷേത്ര ഭരണസമിതിക്ക് കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്.

 

ഇരകൾക്കു നീതി കിട്ടണമെന്ന ആഗ്രഹത്താലാണ് ഒരു പതിറ്റാണ്ടിനുശേഷം പൊലീസിനെ സമീപിച്ചതെന്നായിരുന്നു ഇയാളുടെ തുറന്നുപറച്ചിൽ. വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ തന്റെ സൂപ്പർവൈസറാണ് ഉത്തരവിട്ടിരുന്നതെന്നും പൊലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.

  • Related Posts

    ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ

    Spread the love

    Spread the loveഗുവാഹത്തി ∙ ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ. 18 വയസ്സിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ. അസമിലെ കാംരൂപ് ജില്ലയിലാണ് സംഭവം. സ്കൂളിന്റെ പരിസരത്ത് വച്ച് ലൈംഗികാതിക്രമം…

    ‘ഞാൻ കൊന്നു, മൃതദേഹം വീട്ടിലുണ്ട്’; 8 മാസം മുൻപ് വിവാഹം, 7 മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

    Spread the love

    Spread the loveമീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ (25) രവിശങ്കർ ജാദവ് (28) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.   ശനിയാഴ്ചയാണ് സംഭവം. എട്ടുമാസം മുൻപായിരുന്നു രവിശങ്കറും…

    Leave a Reply

    Your email address will not be published. Required fields are marked *