
കോറോം: കോറോം കൂട്ടപ്പാറ മെയിന്‍ റോഡില്‍ ഓട്ടോറിക്ഷയില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വൈശ്യന്‍ അയ്യൂബ് (46) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് അയ്യൂബിനെ മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: സല്‍മ. മക്കള്‍: ആദില, ആബിദ,അഫ്‌ലഹ, അസ് ലഹ.വൈശ്യന്‍ ഇബ്രാഹിമിന്റേയും പരേതയായ ബിയ്യാത്തുവിന്റെയും മകനാണ്. സഹോദരങ്ങള്‍: മൊയ്തൂട്ടി, അലി ഹസീന, ഫൗസിയ.