ലൈംഗിക അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Spread the love

അമ്പലവയൽ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ പിഴയും വിധിച്ച് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി. ബത്തേരി മണിച്ചിറ ചെറുതോട്ടത്തിൽ വീട്ടിൽ ജോൺസൺ എന്നറിയപ്പെടുന്ന ഡോണൽ ലിബറ (65) യെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.

 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇരട്ട ജീവപര്യന്തം കൂടാതെ പന്ത്രണ്ട് വർഷവും ഒരു മാസവും തടവും 1,22,000 രൂപ പിഴയും വിധിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

 

അമ്പലവയൽ പോലീസ് സ്റ്റേഷൻ അന്നത്തെ സബ് ഇൻസ്‌പെക്ടർ പി.ജി. രാംജിത്താണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ. കെ.എ. ഷാജഹാൻ, എ.എസ്.ഐ. സബിത, സിവിൽ പോലീസ് ഓഫീസർമാരായ അനുമോൾ, അഫ്‌സ് എന്നിവരും അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഓമന വർഗീസ് ഹാജരായി.

  • Related Posts

    കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

    Spread the love

    Spread the loveകൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വള്ളിയൂർക്കാവിൽ വെച്ച് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

    വയൽ നികത്തലിൽ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം;പിന്നാലെ ഭീഷണി,ഫോൺ സംഭാഷണം പുറത്ത്

    Spread the love

    Spread the loveമാനന്തവാടി : വയനാട് മാനന്തവാടിയിൽ മണൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ വില്ലേജ് ഓഫീസർക്ക് വയൽ നികത്തൽ മാഫിയയുടെ ഫോണിലൂടെയുള്ള ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ…

    Leave a Reply

    Your email address will not be published. Required fields are marked *