കൂടുതൽ ആളുകൾ പിന്തുണച്ചു; സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

Spread the love

സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും റിപ്പോർട്ട്.

 

മുന്‍പത്തെ രീതി പിന്തുടര്‍ന്നാൽ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് 975 മണിക്കൂറുകള്‍ മാത്രം.എന്നാല്‍ അന്താരാഷ്ട നിലവാരം 1100 മുതല്‍ 1450 മണിക്കൂര്‍ വരെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

 

സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കാന്‍ 50.7 % രക്ഷിതാക്കള്‍ പിന്തുണച്ചു.സിലബസ് കുറയ്ക്കാനും അനാവശ്യ അവധികള്‍ കുറയ്ക്കാനും 41.1 % രക്ഷിതാക്കള്‍ പിന്തുണച്ചു. മുൻ സമയക്രമം തുടരണമെന്ന് 6.4% പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. അവധി പുനഃപരിശോധനക്ക് 0.6% പേർ മാത്രമാണ് അനുകൂലിച്ചത്. കൂടുതൽ പഠനദിനങ്ങൾ കൂട്ടുന്നതിനെ 87.2% പൊതുജനങ്ങളും രക്ഷിതാക്കളും എതിർത്തു.

  • Related Posts

    ചക്രവാതച്ചുഴി: സംസ്ഥാനത്ത് അഞ്ചുദിവസം തീവ്രമഴ

    Spread the love

    Spread the loveതിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.   തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി…

    ‘രണ്ടു രൂപ ഡോക്ടര്‍’; നിര്‍ധനരുടെ ആശ്രയമായിരുന്ന ഡോ.എ.കെ രൈരു ഗോപാൽ അന്തരിച്ചു

    Spread the love

    Spread the loveകണ്ണൂര്‍∙ രണ്ടു രൂപ ഡോക്ടർ എന്ന് അറിയിപ്പെട്ടിരുന്ന കണ്ണൂരിന്റെ സ്വന്തം ജനകീയ ഡോക്ടർ എ.കെ.രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽനിന്നു രണ്ടു രൂപ മാത്രം ഫീസ് വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്ടര്‍ സേവനം ചെയ്തിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *