വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്ര

Spread the love

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്. സഖാവിന്റെ നിര്യാണത്തില്‍ പാര്‍ട്ടിയും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 

ആശുപത്രിയില്‍ നിന്ന് അഞ്ചരയോടെ മൃതദേഹം എകെജി പഠനഗവേഷണത്തിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനം അനുവദിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് രാവിലെ മൃതദേഹം ദബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

 

ഉച്ചയ്ക്ക് ശേഷം ദേശീയ പാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ രാത്രിയാകുമ്പോള്‍ എത്തിച്ചേരും. പോകുന്ന വഴികളിലെല്ലാം പ്രിയസഖാവിനെ ഒരുനോക്ക് കാണാന്‍ അവസരമൊരുക്കും. രാത്രിയോടെ ആലപ്പുഴിലെ വീട്ടിലെത്തിക്കും. മറ്റന്നാള്‍ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുക്കാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്ന് എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  • Related Posts

    ദിയയുടെ സ്ഥാപനത്തിൽ നിന്ന് ദിവസേനെ തട്ടിയത് 2 ലക്ഷം രൂപ; പ്രതികൾ സ്കൂട്ടറും സ്വർണവും വാങ്ങി, പണം മൂന്നായി വീതിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം∙ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് വനിതാ ജീവനക്കാര്‍ പണം തട്ടിച്ചുവെന്ന് ഏറെക്കുറേ ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. കീഴടങ്ങിയ വിനീത, രാധാകുമാരി എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം…

    ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ

    Spread the love

    Spread the loveആലപ്പുഴ∙ അരൂരിൽ വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ . ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെയാണ് ബസിടിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോതമംഗലത്ത് വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവീസ്…

    Leave a Reply

    Your email address will not be published. Required fields are marked *