പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, ഭാര്യയെയും മക്കളെയും മറയാക്കി വൻ ലഹരിമരുന്ന് കടത്ത്; ആളെ കണ്ട് ഞെട്ടി പൊലീസ്

Spread the love

ഷാർജ ∙ ഭാര്യയെയും മക്കളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്ത് നടത്തിയ പ്രധാന സൂത്രധാരനെ ഷാർജ പൊലീസ് നടത്തിയ സുരക്ഷാ ഓപറേഷനിലൂടെ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക് ലഹരിമരുന്ന് കടത്തിയിരുന്ന രാജ്യാന്തര ക്രിമിനൽ ശൃംഖലയെ തകർത്ത വലിയ ഓപറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റ്. 2023 ഡിസംബർ 31-ന് നടന്ന അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇവർ.

 

131 കിലോ ലഹരിമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും 9,945 ലഹരി ഗുളികകളും അടങ്ങിയ വലിയൊരു കണ്ടെയ്‌നർ അധികൃതർ പിടിച്ചെടുത്തു. ഈ ഓപറേഷനിലൂടെ ഒരു അറബ് വംശജൻ ഉൾപ്പെടെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. കുടുംബത്തെ പരിചയാക്കി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവന്ന ഇയാളാണ് ഈ ശൃംഖലയുടെ പ്രധാന കണ്ണിയെന്ന് അധികൃതർ അറിയിച്ചു.

 

∙ പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര

 

പ്രതി ഭാര്യയോടും കുട്ടികളോടും ഒപ്പം പതിവായി യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങളിൽ സംശയം വരാതിരിക്കാൻ കുടുംബത്തെ ഉപയോഗിച്ച് പ്രാദേശിക സംഘങ്ങളുമായി ഇയാൾ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ലഹരിവിരുദ്ധ സംഘങ്ങൾ ഇയാളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്നീട് തന്ത്രപരമായ നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യയുമായി സഹകരിച്ച് ലഹരിമരുന്ന് കടത്തുന്നതിൽ താൻ പ്രധാന പങ്ക് വഹിച്ചുവെന്ന് ഇയാൾ സമ്മതിച്ചു. ലൊക്കേഷൻ അധിഷ്ഠിത സൈറ്റുകൾ ഉപയോഗിച്ചാണ് ഇവർ രാജ്യത്തിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നത്. കൂടുതൽ അന്വേഷണത്തിൽ ലഹരിമരുന്ന് കൈപ്പറ്റാനും കടത്താനും വിതരണം ചെയ്യാനും സഹായിച്ച ഏഷ്യൻ വംശജരായ മറ്റ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു.

 

കാനഡയിലെ ടൊറന്റോ തുറമുഖത്ത് നിന്ന് സ്പെയിനിലെ മാലാഗയിലേക്കും അവിടെ നിന്ന് ഒരു യുഎഇ തുറമുഖത്തേക്കും നീളുന്ന ഒരു അതിസങ്കീർണമായ കടത്ത് മാർഗവും അധികൃതർ കണ്ടെത്തി. കാർ സ്പെയർ പാർട്സുകൾ അടങ്ങിയ ഒരു കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ ലഹരിമരുന്ന്. പ്രതികളെ ഇപ്പോൾ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഈ ശൃംഖലയുടെ ആഗോള തലത്തിലുള്ള കണ്ണികളെ കണ്ടെത്താനും ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്. യുഎഇ അധികാരികൾ രാജ്യാന്തര ലഹരിമരുന്ന് സിൻഡിക്കേറ്റുകൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതോടെ ആഗോള നിയമ നിർവ്വഹണ ഏജൻസികളുമായുള്ള ഏകോപനം കൂടുതൽ ഫലങ്ങൾ നൽകുന്നുണ്ട്.

 

മറ്റൊരു കേസിൽ, ഈ മാസം 13 ന് അതിർത്തി കടന്നുള്ള വലിയ കുറ്റകൃത്യങ്ങൾക്ക് ആവശ്യപ്പെട്ട മൂന്ന് ബെൽജിയൻ പൗരന്മാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും കൈമാറുകയും ചെയ്തിരുന്നു. കുപ്രസിദ്ധമായ ഒരു സംഘത്തെ നയിക്കുക, ലഹരിമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തുക, കവർച്ച, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെ ഒട്ടേറെ പ്രധാന ക്രിമിനൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

കൂടാതെ, മിഠായിയുടെ രൂപത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യാൻ ശ്രമിച്ച സംഘത്തിലെ പത്ത് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടെ 15 പേരെ ദുബായ് പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിൽ നിന്ന് ഏകദേശം 50 കിലോ ലഹരിമരുന്നും 1,100 കഷണം ലഹരിമരുന്ന് കലർന്ന മധുരപലഹാരങ്ങളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതിന് ഏകദേശം 2.4 ദശലക്ഷം ദിർഹം വിലമതിപ്പുണ്ട്. സാധാരണ മധുരപലഹാരങ്ങളെന്ന വ്യാജേനയാണ് ലഹരിമരുന്ന് കലർന്ന മധുരപലഹാരങ്ങളും ചൂയിങ്ഗമുകളും ഇവർ വിതരണം ചെയ്യാൻ ശ്രമിച്ചത്.

  • Related Posts

    ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി

    Spread the love

    Spread the loveകോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ…

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    Leave a Reply

    Your email address will not be published. Required fields are marked *