നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിൽ നിർണായക ചർച്ചകൾ

Spread the love

ന്യൂഡൽഹി∙ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ച. യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്.

 

നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ ഷെയ്ഖിന്റെ സേവനം ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നോർത്ത് യെമനിലാണ് ചർച്ച നടക്കുന്നത്. ദയാധനത്തിന് പകരമായി മാപ്പ് നൽകി വധശിക്ഷയിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടു വച്ചിരിക്കുന്നത്. യെമനിൽ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണ്.

 

നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നത്. യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ചർച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നിമിഷ പ്രിയയുടെ ജയിൽ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

  • Related Posts

    14കാരന് ലഹരി നല്‍കി; ഭീഷണിപ്പെടുത്തി; അമ്മൂമ്മയു‌ടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

    Spread the love

    Spread the loveകൊച്ചിയില്‍ പതിനാലുകാരന് ലഹരി നല്‍കിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടറാണ് പിടിയിലായത്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.   ആണ്‍സുഹൃത്ത് ലഹരിനല്‍കിയെന്ന് പരാതി നല്‍കിയ പതിനാലുകാരന്‍റെ…

    ഇടിച്ചിട്ടത് 15 വാഹനങ്ങൾ; പെൺസുഹൃത്ത് സ്റ്റിയറിങ് തിരിച്ചതെന്ന് യുവാവ്, ലഹരിയിലെന്ന് നാട്ടുകാർ

    Spread the love

    Spread the loveയുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കുണ്ടന്നൂർ ജങ്ഷനിലുള്ള ആലിഫ് കഫേ തട്ടുകടയ്ക്കു മുന്നിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന അഞ്ചൽ സ്വദേശിയായ മഹേഷാ…

    Leave a Reply

    Your email address will not be published. Required fields are marked *