സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കം, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

Spread the love

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതായി പരാതി. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ചംഗസംഘം മലപ്പുറത്തെ തൃപ്പനച്ചിയിലെത്തിച്ച് മർദ്ദിച്ചത്. ആളൊഴിഞ്ഞ വീട്ടിൽ വെച്ചായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. രണ്ടുവർഷം മുമ്പ് നടന്ന സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

 

മലപ്പുറം ജില്ലയിലെ പുളിക്കലിൽനിന്നാണ് ഷാലുവിനെ സംഘം തട്ടിക്കൊണ്ടുപോയത്. ഷാലുവിനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് വിവരം അറിയിക്കുകയും പോലീസ് വീട്ടിൽ എത്തി ഷാലുവിനെ മോചിപ്പിക്കുകയുമായിരുന്നു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൊറയൂർ സ്വദേശികളായ നബീൽ ഇർഫാൻ ഹബീബ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

 

 

  • Related Posts

    പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു;ബന്ധുവായ യുവാവിനെതിരേ കേസ്

    Spread the love

    Spread the loveകൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ബന്ധുവായ യുവാവിനെതിരെയാണ് കേസ്. യുവാവിന്‍റെയും പെൺകുട്ടിയുടേയും വിവാഹം ഉറപ്പിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. അരൂക്കുറ്റി സ്വദേശിനിയായ 17കാരിയാണ് ജൂലായ് അവസാനം ഫോര്‍ട്ട് കൊച്ചിയിലെ ഒരു…

    17 വര്‍ഷത്തെ പക; അച്ഛനെ കൊന്നയാളെ കുത്തിക്കൊന്ന് 19കാരന്‍; കൂട്ടുകാരും പിടിയില്‍

    Spread the love

    Spread the loveഅച്ഛനെ കൊലപ്പെടുത്തിയ ആളെ 17 വര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്തി മകന്‍. ചെന്നൈയ്ക്ക് സമീപം ടി.പി ഛത്രത്തിലാണ് സംഭവം. യുവനേഷ് കുമാര്‍ (19) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവനേഷിനെ കൊലയ്ക്ക് സഹായിച്ച രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.…

    Leave a Reply

    Your email address will not be published. Required fields are marked *