മറ്റൊരു ബന്ധമെന്ന് സംശയം, നടി മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

Spread the love

ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രുതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഈ മാസം നാലിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. അമൃതധാരെ പോലുള്ള കന്നഡ സീരിയലുകളില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് പ്രശസ്തയായ നടിയാണ് ശ്രുതി. ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടില്‍വച്ചാണ് ശ്രുതിയെ ഭര്‍ത്താവ് അമ്രേഷ് ആക്രമിച്ചത്. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

 

പ്രണയബന്ധത്തെ തുടര്‍ന്ന് 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു പെണ്‍കുട്ടികളുണ്ട്. ഹനുമന്തനഗറിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. മൂന്നു മാസം മുന്‍പ് ശ്രുതി, അമ്രേഷമുമായി വേര്‍പിരിഞ്ഞ് സഹോദരനൊപ്പം താമസം തുടങ്ങിയിരുന്നു. ഇതിനുശേഷം വീടിനു വാടക നല്‍കുന്നതിനെ ചൊല്ലി ഉള്‍പ്പെടെ തര്‍ക്കമുണ്ടായി. പിന്നാലെ ശ്രുതി, ഹനുമന്തനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. എങ്കിലും ഈ മാസം മൂന്നിന് ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങി.

 

എന്നാല്‍ പിറ്റേ ദിവസം, കുട്ടികള്‍ കോളജില്‍ പോയതിനു പിന്നാലെ അമ്രേഷ്, ശ്രുതിയെ ആക്രമിക്കുകയായിരുന്നു. കുരമുളക് സ്‌പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തിയെന്നാണ് പൊലീസ് പറയുന്നത്. തല ചുമരില്‍ ഇടിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. കൊലപാതകശ്രമത്തിനു കേസെടുത്തതിനു പിന്നാലെയാണ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

  • Related Posts

    17 വര്‍ഷത്തെ പക; അച്ഛനെ കൊന്നയാളെ കുത്തിക്കൊന്ന് 19കാരന്‍; കൂട്ടുകാരും പിടിയില്‍

    Spread the love

    Spread the loveഅച്ഛനെ കൊലപ്പെടുത്തിയ ആളെ 17 വര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്തി മകന്‍. ചെന്നൈയ്ക്ക് സമീപം ടി.പി ഛത്രത്തിലാണ് സംഭവം. യുവനേഷ് കുമാര്‍ (19) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവനേഷിനെ കൊലയ്ക്ക് സഹായിച്ച രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.…

    മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേ‍ൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

    Spread the love

    Spread the loveവികൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേ‍ൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെയാണ് (39) ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ആയുധം വച്ച് ഉപദ്രവിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ…

    Leave a Reply

    Your email address will not be published. Required fields are marked *