ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള എന്റോള്‍മെന്റ് ക്യാംപ് ഇന്ന് അവസാനിക്കും

Spread the love

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡിന് ഡാറ്റ എന്റോള്‍മെന്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്ന് വിവരങ്ങള്‍ കൈമാറിയത്. ഇതോടെ 212 പേര്‍ തിരിച്ചറിയല്‍ കാര്‍ഡിന് ആവശ്യമായ വിവരങ്ങള്‍ കൈമാറി. ഡാറ്റ എന്റോള്‍മെന്റ് ക്യാംപ് അവസാന ദിനമായ ഇന്ന് ഗുണഭോക്താക്കള്‍ കളക്ടറേറ്റിലെ എപിജെ ഹാളില്‍ സംഘടിപ്പിക്കുന്ന ക്യാംപില്‍ എത്തി വിവരങ്ങള്‍ ലഭ്യമാക്കണം. സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്‌സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി ലിസ്റ്റില്‍ ഉള്‍പ്പെട്ടതും മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ച കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക.

  • Related Posts

    കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി

    Spread the love

    Spread the loveകാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റേഞ്ച് പൊൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ കോളൂർ വനാതിർത്തിയിയിലെ ട്രഞ്ചിലാണ്  കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഫെൻസിംഗ് ലൈനിൽ നിന്നും ഷോക്കേറ്റതായാണ് പ്രാഥമിക വിവരം.ഏകദേശം 40 വയസ്സ് പ്രായം…

    പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കി;ഉടമയ്ക്കെതിരെ കേസ്

    Spread the love

    Spread the loveമാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കിയതില്‍ വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു. ചുണ്ടേല്‍ മങ്ങാട്ടുപറമ്പില്‍ വീട്ടില്‍ മാനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. നാലാം മൈല്‍ മാനന്തവാടി റോഡില്‍ മാനന്തവാടി ട്രാഫിക് പോലീസിന്റെ വാഹന പരിശോധനക്കിടെ സൈഡ് മിറര്‍ ഇല്ലാത്ത ബൈക്കില്‍ സഞ്ചരിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *