പ്രസവവേദനയിൽ അമ്മയാന, തീവണ്ടി നിർത്തികൊടുത്ത് അധികൃതർ; റെയിവേ ട്രാക്കിൽ സുഖപ്രസവം

Spread the love

റെയിൽവേ ട്രാക്കിൽ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാര്‍ഖണ്ഡിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉൾക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്.

 

ബർകാകാന, ഹസാരിബാഗ് സ്റ്റേഷനുകൾക്കിടയിൽ സർവാഹ ഗ്രാമത്തിന് സമീപം ജൂൺ 25-ന് പുലർച്ചെ മൂന്നുമണിക്കാണ് ഒരു ഗർഭിണിയായ കാട്ടാനയുടെ സാന്നിധ്യം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. ആ വഴി കടന്നുപോകുന്ന തീവണ്ടികൾ പ്രസവവേദന അനുഭവിക്കുന്ന അമ്മയാനയെ ഇടിക്കാൻ സാധ്യതയുണ്ടെന്ന് രാംഗഢിലെ ഡിഎഫ്ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍) നിതീഷ് കുമാറിനെ ഫോറസ്റ്റ് ഗാർഡ് അറിയിച്ചു. നിതീഷ് ഉടന്‍ തന്നെ ബര്‍കാകാനയിലുള്ള റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ആ വഴിയുള്ള ട്രെയിന്‍ ഗതാഗാതം അമ്മയാനയുടെ പ്രസവം കഴിയുന്നതുവരെ നിര്‍ത്തിവെയ്ക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.

 

പിന്നീട് ആ വഴി കടന്നുപോയ ചരക്കുതീവണ്ടി ആനയുള്ള സ്ഥലത്തെത്തുന്നതിന് മുൻപ് പിടിച്ചിട്ടു. അമ്മയാന റെയില്‍വേ ട്രാക്കില്‍ കുട്ടിയാനയ്ക്ക് ജന്മം നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ പ്രദേശവാസികളും സംഭവസ്ഥലത്തെത്തി. പ്രസവത്തിനുശേഷം അമ്മയാനയെയും കുട്ടിയാനയെയും കാട്ടാനക്കൂട്ടത്തിന്റെ അരികിലെത്തിക്കാനും അധികൃതര്‍ക്ക് സാധിച്ചു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വെെറലാണ്.

  • Related Posts

    ജീവശ്വാസമേകി അഭിലാഷ്; രാജേഷിന് പുതുജീവൻ

    Spread the love

    Spread the loveചങ്ങനാശേരി ∙ ആംബുലൻസ് ഡ്രൈവറായ അഭിലാഷിന് ജീവൻരക്ഷാപ്രവർത്തനത്തിന്റെ വിലയറിയാം. ആ അറിവിന് ഇപ്പോൾ രാജേഷിന്റെ ജീവന്റെ മൂല്യമുണ്ട്. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ സമീപത്തെ ട്രാൻസ്ഫോമറിലെ ലൈനിൽ തട്ടി ഷോക്കേറ്റു വീണ തിരുവനന്തപുരം സ്വദേശി രാജേഷിനെ (28) ആണ് പാമ്പാടി…

    എംഎൽഎയുടെ ഫാം ഹൗസിൽ മദ്യപാനത്തിനിടെ തർക്കം; അന്വേഷിക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു

    Spread the love

    Spread the loveതിരുപ്പൂർ∙ ഉദുമൽപേട്ട കൂടിമംഗലം മുങ്കിൽതൊഴുവ് ഗ്രാമത്തിൽ അണ്ണാ ഡിഎംകെ എംഎൽഎ സി.മഹേന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ഫാം ഹൗസിൽ വച്ച് സബ് ഇൻസ്പെക്‌ടറെ വെട്ടി കൊന്നു. ഫാംഹൗസിൽ നടന്ന അക്രമ സംഭവം അന്വേഷിക്കാനെത്തിയ സ്പെഷൽ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ ഷൺമുഖവേൽ (52)…

    Leave a Reply

    Your email address will not be published. Required fields are marked *