ഭർത്താവ് മരിച്ചതറിയാതെ യുവതി, ഒപ്പം താമസിച്ചത് 6 ദിവസം; എലി ചത്ത മണമാണെന്ന് കരുതിയെന്ന് മൊഴി

Spread the love

ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്. വീട്ടിൽനിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയൽവാസികൾ പരാതി പറഞ്ഞപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടൻതന്നെ ബിഗ് ബസാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചിട്ട് 5 – 6 ദിവസമായിട്ടുണ്ടെന്നു കണ്ടെത്തിയത്.

 

ജോലിക്കൊന്നും പോകാത്ത അബ്ദുൽ ജബ്ബാർ മദ്യപനായിരുന്നെന്നും മനോദൗർബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. ചെറിയ വീടായിരുന്നതിനാൽ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് ഇവരുടെ മകനും മകളും താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടിൽ നിന്നു ദുർഗന്ധമുണ്ടെന്ന് അയൽക്കാർ പറഞ്ഞതിനെത്തുടർന്നു മകൻ എത്തി പരിശോധിച്ചിരുന്നു.

 

എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും അബ്ദുൽ ജബ്ബാർ കിടക്കയിൽ ഉറങ്ങിക്കിടക്കുന്നതു കാണുകയും ചെയ്തതോടെ മകൻ തിരിച്ചു പോയി. ഞായറാഴ്ച ദുർഗന്ധം കൂടിയതോടെ അയൽക്കാർ വീണ്ടും മകനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് കിടക്കയിലുള്ള പിതാവിന്റെ ശരീരത്തിൽ നിന്നാണു ദുർഗന്ധമെന്നു മനസ്സിലായത്. തുടർന്നാണ് പൊലീസിൽ അറിയിച്ചത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.

  • Related Posts

    ജീവശ്വാസമേകി അഭിലാഷ്; രാജേഷിന് പുതുജീവൻ

    Spread the love

    Spread the loveചങ്ങനാശേരി ∙ ആംബുലൻസ് ഡ്രൈവറായ അഭിലാഷിന് ജീവൻരക്ഷാപ്രവർത്തനത്തിന്റെ വിലയറിയാം. ആ അറിവിന് ഇപ്പോൾ രാജേഷിന്റെ ജീവന്റെ മൂല്യമുണ്ട്. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ സമീപത്തെ ട്രാൻസ്ഫോമറിലെ ലൈനിൽ തട്ടി ഷോക്കേറ്റു വീണ തിരുവനന്തപുരം സ്വദേശി രാജേഷിനെ (28) ആണ് പാമ്പാടി…

    എംഎൽഎയുടെ ഫാം ഹൗസിൽ മദ്യപാനത്തിനിടെ തർക്കം; അന്വേഷിക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു

    Spread the love

    Spread the loveതിരുപ്പൂർ∙ ഉദുമൽപേട്ട കൂടിമംഗലം മുങ്കിൽതൊഴുവ് ഗ്രാമത്തിൽ അണ്ണാ ഡിഎംകെ എംഎൽഎ സി.മഹേന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ഫാം ഹൗസിൽ വച്ച് സബ് ഇൻസ്പെക്‌ടറെ വെട്ടി കൊന്നു. ഫാംഹൗസിൽ നടന്ന അക്രമ സംഭവം അന്വേഷിക്കാനെത്തിയ സ്പെഷൽ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ ഷൺമുഖവേൽ (52)…

    Leave a Reply

    Your email address will not be published. Required fields are marked *