വയനാട് മെഡി: കോളേജ് വെൻ്റിലേറ്ററിൽ : അഡ്വ: ബി. ഗോപാലകൃഷ്ണൻ

Spread the love

പനമരം: അടിസ്ഥാന സൗകര്യ വികസനമില്ലായമയും പരാധീനതകൾ കാരണവും വയനാട് മെഡിക്കൽ കോളേജ് വെൻ്റിലേറ്ററിലാണെന്ന് ബി.ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ബി ഗോപാലകൃഷ്ണൻ, ബി.ജെ.പി പനമരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാല് വർഷങ്ങൾക്ക് മുൻപ് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്തിയത് എന്നാൽ ഇത് കേവലം ബോർഡിൽ മാത്രം ഒതുങ്ങുന്നതാണ്. രോഗികളെ ജനറൽ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും അയക്കേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്ന മെഡിക്കൽ കോളേജാണിത്. ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്ത സി.ടി. സ്കാൻ മെഷീൻ തകരാറായിട്ട് വർഷം ഒന്നു കഴിഞ്ഞു. അടിയന്തര സാഹചര്യം ഉള്ള രോഗികളെ സി.ടി സ്കാനിനു വേണ്ടി കിലോമീറ്ററുകൾ അപ്പുറത്തുള്ള അംബേദ്ക്കർ ക്യാൻസർ സെൻ്ററിലേക്കാണ് പറഞ്ഞയക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങൾ 2 വർഷം കഴിയുമ്പോഴേക്കും ചോർന്നൊലിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. എം.ബി.ബി.എസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയും ഈ ആശുപത്രിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. സർക്കാറിൻ്റെയും ആരോഗ്യ വകുപ്പിൻ്റേയും ഇടപെടലുകൾ ഉണ്ടായെങ്കിൽ മാത്രമേ ഇതിനെല്ലാം പരിഹാരം ഉണ്ടാകുകയുള്ളു. ആരോഗ്യ രംഗത്തെ ശോചനീയവസ്ഥക്കെതിരെ ബി.ജെ.പി സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ബി.ജെ.പി പനമരം മണ്ഡലം അദ്ധ്യക്ഷൻ ജിതിൻ ഭാനു യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സജി ശങ്കർ, വിജയൻ കൂവണ, എം.പി. സുകുമാരൻ, മദൻലാൽ, ശശി കരിമ്പിൽ, പ്രജീഷ്.കെ.എം, ബാഹുലേയൻ, പുനത്തിൽ രാജൻ,ശിവദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

  • Related Posts

    മൂലങ്കവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

    Spread the love

    Spread the loveമൂലങ്കവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ബത്തേരി അഗ്‌നി രക്ഷാ സേന രക്ഷിച്ചു. കണ്ണൂരിൽ നിന്നും നെല്ലൂരിലേക്ക് പ്ലൈവുഡ് മായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ…

    നിരവധി കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടിയില്‍ ഉള്‍പ്പെടെ വിവിധ സ്‌റ്റേഷനുകളിലെ നിരവധി മോഷണം, കഞ്ചാവ് കേസുകളിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി മുഴക്കുന്ന് കുന്നുമ്മല്‍ പറമ്പില്‍ പൂച്ച ബാലന്‍ എന്ന ബാലന്‍ (63) ആണ് മരിച്ചത്. മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *