
കല്‍പ്പറ്റ: സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് വയനാട് ജില്ലയിലെ ആറു പേര്‍ അര്‍ഹരായി.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ പി.സി. സജീവ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ അസി. സബ് ഇന്‍സ്പെക്ടര്‍ കെ. റസാഖ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.സി.പി.ഒ കെ.എ. അബ്ദുള്‍ സലാം, വൈത്തിരി പോലീസ് സ്റ്റേഷന്‍ എസ്.സി.പി.ഒ പി.എ. അബ്ദുള്‍ ഷുക്കൂര്‍, ജില്ലാ സി ബ്രാഞ്ച് എസ്.സി.പി.ഒ ഡ്രൈവര്‍ കെ.സി. അനൂപ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
കുറ്റാന്വേഷണ മികവിനും, ഇന്റലിജിന്‍സ് മേഖലയിലെ മികവിനുമുള്ള 2023 വര്‍ഷത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ഇവര്‍ പോലീസ് ട്രെയിനിംഗ് കോളേജില്‍ വെച്ച് 28.06.2025 തീയതി നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഐ.പി.എസില്‍ നിന്ന് ഏറ്റുവാങ്ങി.