യു എ ഇയിലെ സ്വദേശിവൽകരണം; മുന്നറിയിപ്പുമായി മാനവ വിഭവ ശേഷി മന്ത്രാലയം

      ദുബൈ: രാജ്യത്തെ സ്വകാര്യ മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്വദേശിവൽകരണനടപടികൾ ഡിസംബർ 31-നകം നടപ്പാക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വൻ തുക പിഴയായി ചുമത്തും. 50-ലധികം ജീവനക്കാരുള്ള എല്ലാ സ്വകാര്യ കമ്പനികളും വിദഗ്ധ തസ്തികകളിൽ…

ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണം; മധുര സ്വദേശിക്ക് കടിയേറ്റു

  മീനങ്ങാടി: ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണത്തിൽ മധുര സ്വദേശിക്ക് പരിക്കേറ്റു. തമിഴ്‌നാട് മധുര സ്വദേശിയും നിലവിൽ മീനങ്ങാടി ചെണ്ടക്കുനിയിൽ താമസക്കാരനുമായ രാജേന്ദ്രനാണ് കടിയേറ്റത്.   ഇരുളം വളാഞ്ചേരി – മോസ്കോകുന്ന് റോഡിന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാജേന്ദ്രനെ…

കാപ്പ ചുമത്തി നാടു കടത്തി

പനമരം: നിരവധി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. പനമരം പരക്കുനിപൊയിൽ വീട്ടിൽ കെ.പി മനോജ്‌(41) നെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാൾ ലഹരി ഉപയോഗം, ലഹരിക്കടത്ത്, അബ്കാരി, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. ഇയാൾ മുൻപും…

പാതിരി വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്

  പുൽപ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം 7 പേരെ പ്രതി ചേർത്താണ്…

‘ഡോക്ടറാണ്, ചിരിക്കാന്‍ പോലും സമയമമില്ല, ശമ്പളം 8000 രൂപ!’; സോഷ്യല്‍ മീഡിയ ചര്‍ച്ച

കോഴിക്കോട്: കഠിനമായ മത്സര പരീക്ഷ ജയിച്ച് മെഡിക്കല്‍ ബിരുദം നേടി ഡോക്ടര്‍മാരായി എത്തുന്നവരുടെ പിന്നീടുള്ള ജീവിതം എങ്ങനെയാണ്? അധ്വാനത്തിനും അര്‍പ്പണത്തിനും അനുസരിച്ചുള്ള പ്രതിഫലം അവര്‍ക്കു ലഭിക്കുന്നുണ്ടോ? ഇങ്ങനെയൊരു ചര്‍ച്ച ചൂടു പിടിക്കുകയാണ്, സോഷ്യല്‍ മീഡിയയില്‍. ജോലി സമ്മര്‍ദവും പ്രതിഫലമില്ലായ്മയും മൂലം പ്രൊഫഷന്‍…

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു, ബസിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി; വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം

ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ(32) ആണ് മരിച്ചത്. പൊറുത്തുശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ്.   ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ…

ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 94,000ലേക്ക്, രണ്ടുദിവസത്തിനിടെ കൂടിയത് 2000 രൂപ

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 94,000ലേക്ക്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 93,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് ഉയര്‍ന്നത്. 11,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്‌കരിക്കും. എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.   ഒപികളില്‍ പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും മാത്രമേ ഉണ്ടാകൂ. ലേബര്‍ റൂം, ഐസിയു,…

‘പ്രഷർ കുക്കർ ബോംബുണ്ടാക്കാൻ പഠിച്ചു, ക്രൂര വീഡിയോ ദൃശ്യം’; ഐഎസിൽ ചേരാൻ നിർബന്ധിച്ച കേസിൽ കുട്ടിയുടെ മൊഴി

തിരുവനന്തപുരം: ഐഎസിൽ ചേരാൻ നിർബന്ധിച്ച അമ്മയുടെ സുഹൃത്ത് ക്രൂരവീഡിയോദൃശ്യം കാണിച്ചിരുന്നെന്ന് പതിനാറുകാരന്റെ മൊഴി. ഐഎസിന്റെ ഉദ്‌ഭവത്തെക്കുറിച്ച് ഉൾപ്പെടെ പറഞ്ഞുകൊടുത്തിരുന്ന ഇയാൾ ഐഎസ് തീവ്രവാദികൾ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സ്ഥിരമായി കാണിച്ചിരുന്നതായാണ് കുട്ടി വെഞ്ഞാറമൂട് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പ്രഷർ കുക്കർ…

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന.  …