വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 01.11.2025 വൈകീട്ടോടെ വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി 5 ലിറ്റർ വിദേശമദ്യവും…

195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ സംഭവം: ഒരാൾ പിടിയിൽ

മുത്തങ്ങ: പൊൻകുഴിയിൽ വെച്ച് 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ജസീം ആണ് പിടിയിലായത്. ഈ കേസിൽ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വയനാട് അസിസ്റ്റന്റ് എക്സൈസ്…

ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

        പേരിയ നെടുമ്പയിൽ ചുരത്തിൽ ട്രാവലർ കാറിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർക്ക്.അല്പസമയം മുൻപാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.          

ആധാ‍ർ ഉടമകളുടെ ശ്രദ്ധയ്ക്ക്; 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം

    ആധാർ കാർഡ് ഉടമകൾക്ക് ആശ്വസിക്കാം., നവംബർ 1 മുതൽ, ആധാർ പുതുക്കുന്നത് എളുപ്പത്തിലും സുഗമമായും ചെയ്യുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാറിൽ നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആധാർ നിയമങ്ങൾ പ്രകാരം, ആധാർ സേവാ…

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

  തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍. അരുണ്‍ എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.   ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തില്‍…

മീനങ്ങാടിയിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട;ഒന്നരക്കോടിയോളം രൂപ പിടികൂടി

വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ.സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെയും പാർട്ടിയും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജും പാർട്ടിയും സംയുക്തമായി ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി മൈസൂർ കോഴിക്കോട് ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിൽ…

സ്ത്രീകളിലെ പ്രധാനപ്പെട്ട രണ്ടാമത്തെ അ‍‍ർബുദം; പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കൂളുകളിലെത്തി എച്ച്പിവി വാക്സിൻ നൽകും

    സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ കൂത്തുപറമ്പ്…

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

കോഴിക്കോട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്. പട്ടാംപൊയില്‍ സ്വദേശി ബിജീഷ് എന്നയാള്‍ക്കാണ് കുത്തേറ്റത്. ലിങ്ക് റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.   കുത്തേറ്റ് പരിക്കേറ്റ ബിജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബിജീഷും മദ്യ ലഹരിയില്‍ ആയതിനാല്‍…

കെ എസ് ആര്‍ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചേരമ്പാടി : തൃശൂരില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചേരമ്പാടി പള്ളിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. ചേരമ്പാടി സ്വദേശി പ്രിന്‍സാണ് മരിച്ചത്.ഇന്നലെ രാവിലെയാണ് പ്രിന്‍സ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.

പതിനാലുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

പൊഴുതന: പൊഴുതന ആനോത്ത് മുത്താറികുന്ന് ഭാഗത്ത് പതിനാലുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. മേപ്പാടി പാലവയല്‍ സ്വദേശി ആര്യദേവാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആര്യദേവിന്റെ അച്ഛന്‍ അനിലിന്റെ ഒന്നാം ചരമവാര്‍ഷിക ചടങ്ങുകള്‍ക്കായി ഇളയച്ഛന്റെ പെരുങ്കോടയിലെ വീട്ടിലെത്തിയതായിരുന്നു ആര്യദേവ്. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം കളിക്കവെ…