50 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി, ഏറെയും യുവാക്കൾ; കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര
അംബാല ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 50 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഹരിയാനക്കാരാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘത്തിലുള്ളത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി പരാതി. 25…
വംശീയവിദ്വേഷം, യുകെയിൽ ഇന്ത്യൻ വംശജയെ ബലാത്സംഗം ചെയ്തു; അക്രമിയുടെ ദൃശ്യങ്ങൾ പുറത്ത്
വടക്കൻ ഇംഗ്ലണ്ടിൽ 20 വയസ്സുള്ള യുവതിയെ വംശീയ വിദ്വേഷത്തെ തുടർന്ന് ബലാത്സംഗം ചെയ്തു. ബ്രിട്ടീഷ് പൗരനായ പ്രതിയെ കണ്ടെത്താൻ യുകെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിക്കപ്പെട്ട യുവതി ഇന്ത്യൻ വംശജയെന്നാണ് സൂചന. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. …
പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
പാൽച്ചുരം: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോഡേക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം…
ഡേറ്റിങ് ആപ്പ് വഴി സൗഹൃദം, യുവതിയെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ
കോഴിക്കോട് ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ശ്രേയസ് വീട്ടിൽ അനന്തകൃഷ്ണനെ (26) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ…
മുട്ടിൽ മരംമുറി: അപ്പീൽ തള്ളി, കർഷകർക്കെതിരെ റവന്യൂ നടപടിക്ക് നീക്കം
കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ മരം മുറിക്കാൻ അനുവാദം നൽകിയ 29 കർഷകരുടെ അപ്പീൽ അപാകതകൾ ചൂണ്ടിക്കാട്ടി തള്ളി. ഇതോടെ, ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ റവന്യൂ നടപടികൾക്ക് കളമൊരുങ്ങി. സർക്കാർ അറിയാതെയാണ് മരം മുറിച്ചതെന്ന മുഖ്യപ്രതികളുടെ വാദം…
കക്കൂസില്ല, ആശ്രയം കടുവസങ്കേതം; വണ്ടിക്കടവ് ഉന്നതി ദുരിതത്തിൽ
വയനാട്: സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടത്തിന് അപവാദമായി വയനാട്ടിലെ വണ്ടിക്കടവ് ഉന്നതി. 17 കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ 11 കുടുംബങ്ങൾക്കും സ്വന്തമായി ശൗചാലയമില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത് കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ…
ഭാര്യയുമായി വഴക്ക്, ഇരട്ട പെൺകുട്ടികളെ കാട്ടിൽ കൊണ്ടുപോയി തീയിട്ടു കൊന്നു; പിതാവ് കീഴടങ്ങി
മുംബൈ ∙ മഹാരാഷ്ട്രയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ട് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. 32 വയസ്സുകാരനായ പിതാവ് രാഹുൽ ചവാൻ അറസ്റ്റിലായി. ഇയാൾ കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.…
ടേക്ക് ഓഫിനു പിന്നാലെ പക്ഷിയിടിച്ചു; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി ∙ നാഗ്പുരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ നാഗ്പുരിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും…
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.84 കോടി വോട്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025…
‘ഖുല’ വഴിയുള്ള വിവാഹമോചനം; മഹർ മടക്കിനൽകിയതിന് തെളിവ് മതി- ഹൈക്കോടതി
കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹമോചനപ്രഖ്യാപനം നടത്താൻ സ്ത്രീകൾക്ക് അവകാശം നൽകുന്ന ‘ഖുല നാമ’യിൽ ‘മഹർ’ തിരികെനൽകിയതിനെപ്പറ്റി പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി. മഹർ തിരികെനൽകിയതിന് തെളിവുണ്ടെങ്കിൽ ഖുല നാമയിൽ രേഖപ്പെടുത്തിയില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത…
















