പലിശ മാത്രമടച്ച് ഇനി പുതുക്കാനാവില്ല; സ്വർണപ്പണയത്തിൽ നിലപാട് വീണ്ടും കടുപ്പിച്ച് റിസർവ് ബാങ്ക്

സ്വർ‌ണപ്പണയ വായ്പയിൽ വീണ്ടും നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ്…

എത്തിച്ചത് ചെമ്പുപാളി മാത്രം, സ്വർണമുണ്ടായിരുന്നില്ല; ഭാരം കുറഞ്ഞത് കഴുകിയപ്പോഴാകാം: വ്യക്തമാക്കി കമ്പനി

കൊച്ചി ∙ ശബരിമലയിൽനിന്നു സ്വർണം പൂശാനെത്തിച്ചത് ചെമ്പുപാളികളായിരുന്നെന്നും അവയിൽ സ്വർണമില്ലായിരുന്നെന്നും അറ്റകുറ്റപ്പണികൾ നടത്തിയ ചെന്നൈ കമ്പനി സ്മാർട് ക്രിയേഷൻസ്. 2019 ൽ അറ്റകുറ്റപ്പണിക്കായി ചെമ്പുപാളികൾ കമ്പനിയിലെത്തിച്ചത് സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആളുകളായിരുന്നുവെന്നും സ്ഥാപനത്തിന്റെ അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപ് മാധ്യമങ്ങളോടു പറഞ്ഞു.  …

ബ്രഹ്മഗിരി തട്ടിപ്പ്: നിയമം ലംഘിച്ച് കോടികൾ നിക്ഷേപിച്ചത് സി.പി.എം സഹകരണ സംഘങ്ങൾ; വിവരാവകാശ രേഖകൾ പുറത്ത്

കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും സംഘങ്ങളും കോടികൾ നിക്ഷേപിച്ചത് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ഈ നിക്ഷേപങ്ങൾ നടത്തിയതെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസാണ്…

കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി  ബസിടിച്ച് വയോധികൻ മരിച്ചു.കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 65 വർഷം കഠിന തടവ്

പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 65 വര്‍ഷം കഠിനതടവും 1.22 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45) ആണ് പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി…

പീഡന ശ്രമത്തിനിടെ കൊലപാതകം’: പൊലീസ് വിധിയെഴുതി; പക്ഷേ.., 6 ദിവസം ജയിലിൽ, ആ മൊബൈൽ ഫോൺ രക്ഷയായി

ആലപ്പുഴ ജില്ലയിലെ തോട്ടപ്പിള്ളി ഒറ്റപ്പന സ്വദേശിനിയായ ആ അറുപത്തിരണ്ടുകാരി തനിച്ചായിരുന്നു താമസം. ഒരു ദിവസം രാവിലെ അവരെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. അതൊരു കൊലപാതകമാണെന്നും പീഡനശ്രമത്തിനിടെയാണ് സ്ത്രീ കൊല്ലപ്പെട്ടതെന്നും പൊലീസ് ഉറപ്പിച്ചു. അന്വേഷണത്തിനൊടുവിൽ സമീപത്തെ പള്ളിയിലെ ജീവനക്കാരനായ അബൂബക്കറിനെ…

പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു

പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക ഗ്രമപഞ്ചായത്ത്പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശിനു നല്കി ജനസഭ ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചയത്ത് അംഗം ഉഷ ബേബി പ്രൊഫ.കെ ബാലഗോപാലൻ…

അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞമാസം മരിച്ചത് 11 പേർ, പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ

തിരുവനന്തപുരം ∙ സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചതു 11 പേർ. 40 പേർക്കാണു രോഗം ബാധിച്ചത്. ഈ വർഷം 87 പേർക്കു രോഗം ബാധിച്ചപ്പോൾ ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ…

2 വർഷത്തിനിപ്പുറം ‘മരിച്ച’ യുവതി തിരിച്ചെത്തി; ട്വിസ്റ്റ്

സ്ത്രീധന പീഡന കൊലപാതകത്തിൽ ഭർത്താവും ഭർതൃവീട്ടുകാരും നിയമനടപടി നേരിടുന്നതിനിടെ ‘മരിച്ച’ യുവതി രണ്ടു വർഷത്തിനു ശേഷം തിരിച്ചെത്തി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം.   2023ലാണ് ഇരുപതുകാരിയായ യുവതിയെ ഭർതൃ വീട്ടിൽനിന്ന് കാണാതാകുന്നത്. ഏറെ ദിവസങ്ങൾക്കു ശേഷവും ഇവരെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ…

സ്വര്‍ണം വാങ്ങാന്‍ ഗോള്‍ഡ് ലോണ്‍; പുതിയ നിബന്ധന, ബാങ്കുകള്‍ 5000 രൂപ ദിവസവും നല്‍കേണ്ടി വരും

ഗോള്‍ഡ് ലോണിന്റെ ചട്ടങ്ങളില്‍ ചില മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.   രണ്ട് ഘട്ടങ്ങളായിട്ടാണ് ചട്ടത്തില്‍ മാറ്റം വരുന്നത്. രണ്ടാം ഘട്ടം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. സ്വര്‍ണ…