വാതില്‍ പൂട്ടി, പെട്രോള്‍ നിറച്ച കുപ്പികള്‍ തീകൊളുത്തി ജനലിലൂടെ എറിഞ്ഞു; മകനെയും കുടുംബത്തെയും കൊന്ന കേസില്‍ ശിക്ഷാവിധി ഇന്ന്

ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്. കഴിഞ്ഞ ദിവസം തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതി അലിയാക്കുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. മകന്‍ മുഹമ്മദ് ഫൈസല്‍, മകന്റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്‌റിന്‍, അസ്‌ന എന്നിവരെ തീകൊളുത്തി കൊന്ന…

ആണവചാരവൃത്തിയിൽ ഡൽഹിയിൽ അറസ്റ്റ്; റഷ്യയിൽ നിന്ന് ആണവ ഡിസൈനുകൾ ഇറാന് കൈമാറി, ആഡംബര ജീവിതം

ന്യൂഡൽഹി ∙ ചാരപ്രവർത്തനം ആരോപിച്ച് മുഹമ്മദ് ആദിൽ ഹുസൈനി (59) എന്നയാളെ ‍ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കു വിദേശ ആണവ ശാസ്ത്രജ്ഞനുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തതായും കണ്ടെത്തി. പല സ്ഥലങ്ങളിൽ, പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ…

അമ്പലവയലിൽ വാഹനപകടം;രണ്ട് യുവാക്കൾ മരിച്ചു

അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.പത്തുമണിയോടെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

പാർക്കിംഗ് സൗകര്യവും സീബ്ര ലൈനും പുനസ്ഥാപിക്കണം: ഗാന്ധിനഗർ റെസിഡൻ്റ്സ് അസോസിയേഷൻ

ഗാന്ധിനഗര്‍: മലയോര റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി അലങ്കോലമായി കിടക്കുന്ന ഗോരിമൂല സിഎസ്‌ഐ സെമിത്തേരിക്ക് മുന്‍പിലുളള പാര്‍ക്കിങ്ങ് സൗകര്യം മാലിന്യങ്ങള്‍ നീക്കി ഇന്റര്‍ലോക്ക് പാകി ഉടന്‍ ഉപയോഗയോഗ്യമാക്കണമെന്ന് ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൂടാതെ സെന്റ് ജോസഫ്‌സ് ടിടിഐ വരെയുളള ഓവുചാലിന് സ്ലാബ്…

ബസിൽനിന്ന് വിളിച്ചിറക്കി, യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി; സൈനികൻ കസ്റ്റഡിയിൽ

യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളരിക്കുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് 29 കാരി പരാതി നൽകിയത്. എന്നാൽ…

തിരഞ്ഞെടുപ്പിനു മുൻപായി വൻ പ്രഖ്യാപനം; ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്കും ആശ്വാസം

തിരുവനന്തപുരം∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം…

ഓപ്പറേഷൻ സിന്ദൂറിനിടെ ‘തടവിലായ’ ശിവാംഗി; റഫാലിൽ പറന്ന രാഷ്ട്രപതിക്കൊപ്പം ഫോട്ടോ, നാണംകെട്ട് പാക്കിസ്ഥാൻ

ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു റഫാൽ വിമാനത്തിൽ പറന്നതിനുശേഷം തിരിച്ചെത്തി സൈനികർക്കൊപ്പം എടുത്ത ഫോട്ടോയിൽ ഒരു വനിതാ പൈലറ്റുമുണ്ടായിരുന്നു–ശിവാംഗി സിങ്. ശിവാംഗി സിങ്ങിനൊപ്പം രാഷ്ട്രപതി ഫോട്ടോയെടുത്തപ്പോൾ അത് പാക്കിസ്ഥാനുള്ള രാജ്യത്തിന്റെ ശക്തമായ സന്ദേശവും കൂടിയായി.     പാക്കിസ്ഥാനിലെ ഭീകര–സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ…

കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

പാലക്കാട്∙ കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര(55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കൊലപാതക സമയത്ത് വീട്ടിൽ ഇവരുടെ മക്കൾ ആരും ഇല്ലായിരുന്നു. ഇന്ദിര സംഭവ…

ഫെയ്‌സ്ബുക്കിനെ പോലെ, കവര്‍ ഫോട്ടോ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്. കവര്‍ ഫോട്ടോകള്‍ ക്രമീകരിക്കാന്‍ നിലവില്‍ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉടന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായേക്കാമെന്നും ഫീച്ചര്‍ ട്രാക്കറായ…

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന് അവസാനിക്കും. മേയ് 8ന് ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും.…