എംആർ അജിത്കുമാർ ബിവറേജസ് കോർപറേഷൻ ചെയർമാൻ; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് പുതിയ പദവി. എക്സൈസ് കമ്മീഷണറായ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി. നിലവിൽ ഐജി ഹർഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതൽ ബോർഡ് യോഗങ്ങളിൽ എം. ആർ. അജിത്…

പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതൽ ഈ മാസങ്ങളിൽ; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

തിരുവനന്തപുരം: അടുത്ത മൂന്ന് മാസക്കാലം പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാലാണ് ഈ മുന്നറിയിപ്പ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന 70 ശതമാനത്തിലധികം പാമ്പുകടി മരണങ്ങളും ഈ…

സമാധാനത്തിലേക്ക് ആദ്യ ചുവട്; ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു

ഗാസ സിറ്റി ∙ ഗാസയിൽ വെ‌ടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേൽ മന്ത്രിസഭ കരാർ അംഗീകരിച്ചതിനെ തുടർന്നാണ് ആക്രമണം നിർത്തിവയ്ക്കാനും ബന്ദികളെ കൈമാറ്റത്തിനുമുള്ള ധാരണ നിലവിൽവന്നത്. ഇതോടെ, രണ്ടു വർഷം നീണ്ട യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ. കരാറനുസരിച്ച് ഇസ്രയേൽ സൈന്യം ഗാസയിൽനിന്നു…

ആ ചോദ്യം സെക്യൂരിറ്റിയുടെ ജീവിതം മാറ്റി, ഇന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍; ആരെയും പ്രചോദിപ്പിക്കും ഈ ജീവിതകഥ

സോഹോയില്‍ സെക്യൂരിറ്റി ഗാര്‍ഡായി തൊഴില്‍ജീവിതം ആരംഭിച്ച യുവാവ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായതിന്റെ പ്രചോദനാത്മകമായ കഥ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച പോസ്റ്റിലാണ് അബ്ദുള്‍ അലിം എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ തന്റെ കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് തുറന്നെഴുതിയത്.   സോഹോയില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡായിട്ടാണ് താന്‍…

ട്യൂബിന്റെ രണ്ടറ്റവും ധമനികളിൽ ഒട്ടിച്ചേർന്നു; യുവതിയുടെ നെഞ്ചിലെ ഗൈഡ് വയർ നീക്കാനുള്ള ശസ്ത്രക്രിയ പരാജയം

തിരുവനന്തപുരം∙ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ (26) ശരീരത്തില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ വയര്‍ നീക്കാന്‍ ഇന്നാണ് കീ ഹോള്‍…

ആഡംബര കാർ വേണം,കമ്പിപ്പാര കൊണ്ട് മകൻറെ തലയ്ക്കടിച്ച് പിതാവ്

ആഡംബര കാര്‍ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്. കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കല്‍…

മറക്കരുത്, മടിക്കരുത്.. 5 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12ന്

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം…

സ്ത്രീയെ കബളിപ്പിച്ച് തട്ടിയത് 45 ലക്ഷവും സ്വർണവും; പാസ്റ്റർ ‘നമ്പൂതിരി’ അറസ്റ്റിൽ

കോട്ടയം: സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പാസ്റ്റർ ‘നമ്പൂതിരി’ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ ടി പി ഹരിപ്രസാദ് ആണ് അറസ്റ്റിലായത്. കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.  …

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 2221 കോടി രൂപ ഗ്രാൻ്റായി അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 2,221.03 കോടി രൂപ വായ്പയായി കണക്കാക്കാതെ ഗ്രാൻ്റായി അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുമായും മറ്റ് നാല് കേന്ദ്രമന്ത്രിമാരുമായും…

കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം യുവതി തീകൊളുത്തി മരിച്ചു; പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത് വീട്ടുമുറ്റത്ത്

കണ്ണൂർ ∙ കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി മരിച്ചു. നിർമാണത്തൊഴിലാളിയായ സി.ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം രാവിലെ പത്ത് മണിയോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ…