കവർപേജിൽ പുകവലി ചിത്രം: ഹർജി പബ്ലിസിറ്റിക്കു വേണ്ടി; അരുന്ധതി റോയിയുടെ പുസ്തക വിൽപന തടയില്ലെന്ന് കോടതി
കൊച്ചി ∙ കവർപേജിൽ പുകവലി ചിത്രം ഉൾപ്പെടുത്തിയതിന്റെ പേരിൽ അരുന്ധതി റോയിയുടെ പുസ്തകം ‘മദർ മേരി കംസ് ടു മി’യുടെ വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിക്കുവേണ്ടിയും വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമാക്കിയും നൽകാനുള്ളതല്ലെന്നു…
ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; 3 വയസ്സുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം
പാലക്കാട് ∙ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54) കൊച്ചുമകൾ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം.…
ബാലുശ്ശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു; ഒപ്പം താമസിക്കുന്ന 7 പേർ കസ്റ്റഡിയിൽ
കോഴിക്കോട് ∙ ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) കുത്തേറ്റ് മരിച്ചത്. പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ്…
തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്. 941 പഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ…
യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 മരണം
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൽക്കെട്ട് ഇടിഞ്ഞുവീണ് യുവതിയും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം മൂന്നുപേർ മരിച്ചു. യുവതി കിണറ്റിൽ വീണ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് എത്തിയ കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ്.കുമാർ (36), നെടുവത്തൂർ പഞ്ചായത്ത്…
ഭാര്യയോട് വൈരാഗ്യം, നഗ്നചിത്രം വാട്സാപ്പ് ഡിപിയാക്കി; അറസ്റ്റ്
ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചത്. …
ഡ്രില്ലിങ് മെഷീന് തലയില്‍ തുളച്ചുകയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഡ്രില്ലിങ് മെഷീന് തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്. തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു കുട്ടിയുടെ മരണം.…
ഹോൺ അടിച്ച് വേദിക്ക് മുന്നിലൂടെ പാഞ്ഞ് സ്വകാര്യ ബസിന്റെ ‘ഷോ’, തത്സമയം നടപടിയുമായി മന്ത്രി ഗണേഷ് കുമാർ; പെർമിറ്റ് റദ്ദാക്കി
കോതമംഗലം∙ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. മന്ത്രി പ്രസംഗം നടത്തുന്ന വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്. കോതമംഗലത്ത്…
കടുത്ത വിഷാദരോഗം, അമ്മയെയും സഹോദരിയെയും ഓർത്ത് ഒന്നും ചെയ്തില്ല’: ആർഎസ്എസിനെതിരെ കുറിപ്പിട്ട് യുവാവ് ജീവനൊടുക്കി
കോട്ടയം ∙ ആർഎസ്എസ് പ്രവർത്തകർക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയെ (24) തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. ഇക്കാര്യത്തിൽ…
77-ാം വയസ്സിൽ ബിരുദ പഠനത്തിനൊരുങ്ങി നാരായണൻ മാസ്റ്റർ
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ ഹയർ സെക്കൻഡറി തുല്യത കോഴ്സിലെ മുതിർന്ന പഠിതാവും മുൻ കായികാധ്യാപകനുമായ ടി സി നാരായണൻ മാസ്റ്റർ ബിരുദ പഠനത്തിന് രജിസ്റ്റർ ചെയ്തു. ശ്രീനാരായണ ഓപൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ജില്ലാ സാക്ഷരതാ…
















