മദ്യലഹരിയിൽ ടാങ്കർ ലോറി നടുറോഡിൽ നിർത്തി; ഡ്രൈവർ ക്യാബിനിൽ കിടന്നുറങ്ങി: അറസ്റ്റ്

കാസർകോട്∙ മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവർ പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ലോറി അപകടകരമായി ഓടിച്ചു വരികയും കുമ്പള ദേവീനഗറിൽ എത്തിയപ്പോൾ നടുറോഡിൽ ലോറി നിർത്തി ഉറങ്ങുകയുമായിരുന്നു.…

ബിന്ദു പത്മനാഭൻ കൊലക്കേസ്; ‘കൊന്ന് കഷണങ്ങളാക്കി വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു’; സെബാസ്റ്റ്യന്റെ മൊഴി

ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. ബിന്ദുവിന്റെ പണം…

മിനി ലോറിയിടിച്ച് അമ്മക്കും മകൾക്കും പരിക്ക്

  മിനി ലോറിയിടിച്ച് കാൽനട യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്.ചീരാൽ മുളവൻകൊല്ലി മാളു (80) പുഷ്പ്പ (48) എന്നിവർക്കാണ് പരിക്കേറ്റത്.   ചീരാലിൽ ഗ്യാസ് ഗോഡൗണിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ…

ആർഭാടത്തിൽ സംശയം തോന്നി, വഴിത്തിരിവായി ചിത്രം; മോഷണക്കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ

പാങ്ങോട് (തിരുവനന്തപുരം) ∙ 10 പവൻ മോഷണം പോയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവതി 2 മാസത്തിനു ശേഷം അറസ്റ്റിൽ. ഭരതന്നൂർ നിഖിൽ ഭവനിൽ നീതു (33) ആണ് അറസ്റ്റിലായത്. ഭരതന്നൂർ കാവുവിള വീട്ടിൽ നിന്നു ജൂണിലാണ് സ്വർണാഭരണങ്ങൾ മോഷണം പോകുന്നത്.…

നുണപരിശോധന, ഡിഎൻഎ ടെസ്റ്റ്; ഒടുവിൽ വഴിത്തിരിവ്, 2 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

ബാലരാമപുരം∙ പുലർച്ചെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്റ്റിലായത്. ശ്രീതുവിന്റെ മകൾ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ ജനുവരി 30ന് മരിച്ചനിലയിൽ കണ്ടെത്തിയത്.…

യുവാവിന്റെ കത്തിക്കരിഞ്ഞ ശരീരം; അവശേഷിച്ചത് പകുതി മുഖവും കൈകാലുകളും, ‘യുഡായ്’ വഴി തിരിച്ചറിയാൻ പൊലീസ്

കോഴിക്കോട് ∙ എട്ടു വർഷം മുൻപ് പയിമ്പ്ര പോലൂർ ക്ഷേത്രത്തിനു സമീപം കത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ ആധുനിക സാങ്കേതിക ഡിജിറ്റൽ തെളിവു തേടി ക്രൈംബ്രാഞ്ച്. മൃതദേഹത്തിൽ കത്താതെ ശേഷിച്ച ഭാഗങ്ങളിൽ നിന്നു കണ്ടെടുത്ത സാംപിൾ ‘യുഡായി’ൽ നൽകി…

ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ വച്ച് രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചു, നിർണായകമായി മുടി; പ്രതി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45) ആണ് പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി കേസുകളുണ്ട്. അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ്…

വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

മുത്തങ്ങ എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം.   കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവു കയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം…

കടുവ, രക്ഷപ്പെടാൻ മരത്തിൽ കയറി 68 വയസ്സുകാരൻ; രക്ഷപ്പെട്ടത് മുക്കാൽ മണിക്കൂറിനുശേഷം

ഒടിഞ്ഞ കയ്യിലൊരു ഏറുപടക്കവും സിഗരറ്റ് ലൈറ്ററുമായി 68 വയസ്സുകാരൻ വള്ളിക്കാവുങ്കൽ അപ്പച്ചൻ (മാത്യു) മരക്കൊമ്പിൽ; കാട്ടുപന്നിയെ കൊന്നുതിന്ന് വയർ നിറച്ച കടുവ മരച്ചുവട്ടിൽ. ഇരുവരുമങ്ങനെ ‘മുഖാമുഖം നിന്നത്’ മുക്കാൽ മണിക്കൂർ. ഒരുവർഷം മുൻപുണ്ടായ വീഴ്ചയിൽ ഇടതുകൈയുടെ എല്ലൊടിഞ്ഞു ചികിത്സയിലായിരുന്നു അപ്പച്ചൻ‍.  …

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം വീണും ഗതാഗത തടസം.അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.   ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ…