12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 9.34% വർധന
തിരുവനന്തപുരം∙ ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപന മറികടന്നാണ് ഇക്കുറി റെക്കോർഡ്. 9.34 ശതമാനത്തിന്റെ വർധനവാണ് വിൽപനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ…
മുഖംമുടി ധരിച്ച് യുവതിയുടെ മാല കവർന്നയാൾ പിടിയിൽ
ബത്തേരി: രാത്രിയിൽ യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല കവർന്ന കേസിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിൽ ബിനു (29) ആണ് അറസ്റ്റിലായത്. സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. …
ബർത്ത്ഡേ പാർട്ടിക്കു പിന്നാലെ 20കാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു; കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സുഹൃത്തുക്കൾക്കായി തിരച്ചിൽ
ബർത്ത്ഡേ പാർട്ടിക്കിടെ 20 വയസ്സുകാരിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കൊൽക്കത്തയിലെ റീജന്റ് പാർക്ക് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതികളായ ചന്ദൻ മാലിക്, ദീപ് എന്നിവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ദീപ് സർക്കാർ ഉദ്യോഗസ്ഥനാണെന്നും പൊലീസ് പറഞ്ഞു. ഹരിദേവ്പുർ…
കാറിടിച്ച് റോഡിൽ ചോരവാർന്നു കിടന്നത് 2 മണിക്കൂറോളം, കുതിര ചത്തു; സവാരി നടത്തിയ ആൾക്കെതിരെ കേസ്
കൊച്ചി∙ ചേരാനെല്ലൂരിൽ അപകടത്തിൽപ്പെട്ട് ചോര വാർന്ന് രണ്ടു മണിക്കൂറോളം റോഡിൽ കിടന്ന കുതിര ചത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തതിന് കുതിര സവാരി നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടെയ്നർ ടെർമിനൽ റോഡിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാറിടിച്ചുണ്ടായ അപകടത്തിനുശേഷം…
കമ്പനിക്കുവേണ്ടി എല്ലാംനൽകി; സഹോദരന്റെ വിവാഹത്തിന് അവധി നൽകിയില്ല: രാജിയല്ലാതെ മറ്റുമാർഗമില്ലെന്ന് യുവതി
ജോലി ചെയ്യുമ്പോൾ അത്യാവശ്യത്തിന് അവധി ലഭിക്കാത്ത അവസ്ഥ പലരും നേരിടാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള മാനസിക സമ്മർദങ്ങൾക്കിടയിലും ജോലി ചെയ്യാൻ നിർബന്ധിതരാകാറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ വിവാഹത്തിന് അവധി അനുവദിക്കാത്തതിനെ തുടർന്ന് ജോലി രാജിവച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവതി. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി…
ടൊയോട്ട കുറച്ചത് 3.49 ലക്ഷം വരെ, ടാറ്റ 1.55 ലക്ഷം; ഏതൊക്കെ കാറുകൾക്ക് വില കുറഞ്ഞു? അറിയാം
വാഹനങ്ങളുടെ ജിഎസ്ടി ഘടനയിൽ മാറ്റം വരുത്തിയതിനെ തുടർന്ന് വില കുറച്ച് നിർമ്മാതാക്കൾ. പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ, മഹീന്ദ്ര, ടൊയോട്ട, റെനോ തുടങ്ങിയ നിർമ്മാതാക്കളാണ് പുതുക്കിയ വില പുറത്തുവിട്ടത്. മഹീന്ദ്രയുടെ വിലക്കുറവ് ഉടൻ തന്നെ പ്രാവർത്തികമാകുമെന്നും മറ്റ് വാഹനനിർമാതാക്കളുടെ വിലക്കുറവ് സെപ്റ്റംബർ…
ഇന്ന് മാനത്ത് വർണ്ണചിത്രം വിരിയും, പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുക രാത്രിയോടെ; ഇന്ത്യയിൽ മുഴുവനായും ദൃശ്യമാകും
ഈ ദശകത്തിലെ ഏറ്റവും മനോഹരമായ പൂർണ്ണചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് ഇന്ന് രാത്രിയോടെ കിഴക്കൻ മാനത്ത് അരങ്ങേറും. ഇന്ത്യയെ കൂടാതെ ഏഷ്യൻ വൻകരയുടെ മുഴുവനായും ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ ഭാഗങ്ങളും ഓസ്ട്രേലിയയും ഈ ആകാശനാടകത്തിന് സാക്ഷികളാകും. ഗ്രഹണം ദൃശ്യമാകുന്ന ഭൂപ്രദേശങ്ങളും നവമാധ്യമങ്ങളുടെ സ്വാധീനവും കണക്കിലെടുക്കുമ്പോൾ…
കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, ഡയഫ്രം അടിച്ചുതകർത്തു; പൊലീസ് ഭീകരത വിവരിച്ച് എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ്
പത്തനംതിട്ട∙ 2012ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് മുൻ എസ്എഫ്ഐ നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടാണ് താൻ നേരിട്ട മര്ദനത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നിയിലെ മുൻ…
വീട്ടമ്മയും 17കാരനും തമ്മിൽ വഴിവിട്ട ബന്ധം; സാക്ഷിയായ ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി
അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ. ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട…
പുൽപ്പള്ളിയിൽ മദ്യവും തോട്ടയും പിടികൂടിയ സംഭവം: തങ്കച്ചൻ നിരപരാധിയെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ
പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയതിനെ തുടർന്ന് ഒരാൾ അറസ്റ്റിലായ സംഭവത്തിൽ വഴിത്തിരിവ്. അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്, കാനാട്ടുമലയിൽ തങ്കച്ചൻ(അഗസ്റ്റിൻ) നിരപരാധിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂർവം നടത്തിയ ഗൂഢാലോചനയുടെ…
















