അമ്മയുമായി ബന്ധമെന്ന് സംശയം; പാചകത്തൊഴിലാളിയെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്
തിരുവനന്തപുരം ∙ കോവളത്ത് ബന്ധുവീട്ടില്‍ താമസിച്ചിരുന്നയാളെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പാചകത്തൊഴിലാളിയായ കോവളം സ്വദേശി രാജേന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസിയായ പ്രതി രാജീവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രനു തന്റെ അമ്മയുമായി ബന്ധം…
ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായ് കെട്ടിയിട്ടു, ക്രൂരമർദനം; പ്രിൻസിപ്പലിനും ഡ്രൈവർക്കുമെതിരെ കേസ്
ന്യൂഡൽഹി∙ ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെ കനത്ത പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു. ഹോംവർക്ക് ചെയ്യാത്തതിന്റെ…
ആറാം ക്ലാസുകാരിയെ 20 ലക്ഷം രൂപയ്ക്ക് വാട്സാപ്പിൽ വിൽപനയ്ക്ക് വച്ചു; യുവതിയും കൂട്ടാളിയും പിടിയിൽ
മൈസൂരു∙ കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവൃത്തിക്കായി വിൽപനയ്ക്കു വച്ച സെക്സ് റാക്കറ്റ് സംഘം പിടിയിൽ. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്സാപ്പിലൂടെ വിൽപനയ്ക്കു വച്ചതിനു പിന്നാലെയാണ് മൈസൂരു പൊലീസ് ഇവരെ പിടികൂടിയത്. മൈസൂരു സിറ്റി പൊലീസും ഒരു സന്നദ്ധ സംഘടനയും…
മഞ്ചാടിക്കുരു വലുപ്പമുള്ള ക്യാമറ; ഒളിപ്പിച്ചത് ഷർട്ടിൽ, പിഎസ്‌സി ഉദ്യോഗസ്ഥർ ഞെട്ടി, ‘ഹൈടെക്’ കോപ്പിയടി പൊളിഞ്ഞതിങ്ങനെ
മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള ക്യാമറ ഉദ്യോഗാർഥിയുടെ വസ്ത്രത്തിൽ! കാഴ്ച കണ്ട് പിഎസ്‌സി ഉദ്യോഗസ്ഥർ ഞെട്ടി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പരീക്ഷാ ഹാളിൽനിന്ന് ഓടിരക്ഷപ്പെടാൻ ഉദ്യോഗാർഥിയുടെ ശ്രമം. അപ്പോഴേക്കും, ദേഹത്ത് ഒളിപ്പിച്ച വൈഫൈ റൂട്ടറും നിലത്തു വീണു. സെപ്റ്റംബർ 27ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് (ഒന്ന്)…
കുറ്റ്യാടി ചുരത്തിൽ പച്ചക്കറി വാഹനം മറിഞ്ഞ് അപകടം
കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റി വന്ന വാഹനം മറിഞ്ഞു. ഗതാഗത തടസ്സം നേരിടുന്നു . കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് വാഹനം മാറ്റാൻ ഉള്ള…
ചീരാലിൽ വീണ്ടും പുലി
പുലി ഭീതിയിൽ ചീരാൽ.ടൗണിനോട് ചേർന്നുള്ള പുലിവേലിൽ ബിജുവിൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ പുലിയെത്തിയത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ കാടുമൂടിയ കൃഷിയിടങ്ങൾ പുലിക്ക് താവളമാകുന്നതായി നാട്ടുകാർ പറഞ്ഞു.
അനിയാ… തിരികെ കയറ്; വീടിന്റെ ചുമരിൽ ആത്മഹത്യക്കുറിപ്പ്, യുവാവിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച് പൊലീസ്
‘അനിയാ… ഞങ്ങളെ സഹോദരനെപ്പോലെ കരുതി കടലിൽ നിന്നും തിരിച്ചു കയറണം’ ആത്മഹത്യയ്ക്കൊരുങ്ങി കടലിൽ ഇറങ്ങി നിന്ന യുവാവിന്റെ മനസ്സ് അർത്തുങ്കൽ എഎസ്ഐ നസീറിന്റെ സ്നേഹ പൂർണമായ വിളിയിൽ മാറി. അടുത്ത നിമിഷം യുവാവിനരികിലേക്ക് ഓടിയെത്തി നസീറും പൊലീസ് ഓഫിസർ ശ്യാംലാലും നീട്ടിയ…
നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും കണ്ടെത്തി
മൂടകൊല്ലിയിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും വനംവകുപ്പ് പിടികൂടി. കൂടല്ലൂർ കല്ലിയാട്ടുകുന്നേൽ കെ ഡി ദിനേശൻ്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച…
സ്വര്‍ണത്തില്‍ കുതിപ്പ് തുടരുന്നു: പവന് 85,360 രൂപയായി
വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണം. തിങ്കളാഴ്ച പവന്റെ വില 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിനാകട്ടെ 85 രൂപ വര്‍ധിച്ച് 10,670 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,590…
തീപിടിത്തം: ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു
രാജസ്ഥാൻ∙ വീട്ടിനു തീപിടിച്ചതിനെത്തുടർന്ന് പുകയിൽ ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോൾ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോച്ചിങ് സെന്ററിൽ അധ്യാപകനായ അച്ഛൻ…
















