ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കൊച്ചി ∙ കോതമംഗലത്ത് 23കാരി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ആൺസുഹൃത്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ. കേസിലെ ഒന്നാം പ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെറി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ…

സ്കൂളിൽ വിനോദസഞ്ചാരത്തിനെത്തി കാട്ടാനക്കുട്ടി

പുൽപ്പള്ളി :പുൽപ്പള്ളി ചേകാടി ഗവ. എൽ പി സ്കൂളിലാണ് കാട്ടാനക്കുട്ടി എത്തിയത്.കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടി സ്കൂൾ വരാന്തയിലും പരിസരത്തും ചുറ്റിക്കറങ്ങി നടന്നു.സംഭവം കണ്ടതും കുട്ടികൾക്കും കൗതുകം.ഇന്ന് ഉച്ചയോടെയാണ് സംഭവം.പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനക്കുട്ടിയെ നാടുകടത്തി കാട്ടിലേക്ക് അയച്ചു.

സ്കൂളിലേക്ക് പോകുമ്പോൾ സ്‌കൂട്ടറിൽനിന്നു വീണു, ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർഥിനി ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരിച്ചു. പഴനിയിർപാളയം സബീർ അലി – ആയിഷ ദമ്പതികളുടെ മകൾ കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി…

8 മിനിറ്റിൽ 15 കിലോ സ്വർണം, ജയിലിൽ തുടങ്ങിയ ആസൂത്രണം: ബാങ്ക് കൊള്ളയുടെ ചുരുളഴിച്ച് പൊലീസ്

മധ്യപ്രദേശിലെ ജബൽപുരിൽ ഇസാഫ് ബാങ്ക് ശാഖയിൽനിന്ന് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. ഓഗസ്റ്റ് 11നാണ് ബാങ്കിൽ അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരെ ബന്ദികളാക്കി മോഷണം നടത്തിയത്. റയിസ് സിങ് ലോധി, ഹേംരാജ്,…

‘കൊലയാളി ട്രക്കി’നെ ഞൊടിയിടയിൽ ‘ട്രാക്ക്’ ചെയ്ത് പൊലീസ്

നാഗ്പുർ∙ ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പേൾ പിന്നിൽനിന്ന് അതിവേഗത്തിൽ ഇടിച്ചിട്ട ശേഷം നിർത്താതെ പാഞ്ഞ ട്രക്കിനെ ഒരു മിന്നായം പോലെയാണ് അമിത് യാദവ് കണ്ടത്. പരുക്കേറ്റ് റോഡിൽ വീണ ഭാര്യയെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ട്രക്കിന്റെ ചുവന്ന നിറം അല്ലാതെ വാഹനത്തിന്റെ നമ്പർ അടക്കമുള്ള…

കുഴഞ്ഞ് വീണ വീട്ടമ്മയ്ക്ക് ചികിത്സ നല്‍കിയില്ലെന്ന് പരാതി

പുല്‍പ്പള്ളി: പുല്‍പ്പള്ളി കൃഷിഭവനില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിനെത്തിയ ശേഷം കുഴഞ്ഞ് വീണ വീട്ടമ്മയ്ക്ക് ഡോക്ടര്‍ യഥാസമയം ചികിത്സ നല്‍കിയില്ലെന്ന് പരാതി. പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ ചടങ്ങ് നടന്നുകൊണ്ടിരിക്കെ എരിയപള്ളി വടക്കേക്കര കുശന്റെ ഭാര്യ ഉഷയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തൊട്ടടുത്തെ…

വെള്ളച്ചാലിൽ വീണ്ടും പുലി

ചീരാൽ വെള്ളച്ചാലിൽ വീണ്ടും പുലി ഇറങ്ങി.വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ വളർത്തുനായയെ പുലി കൊന്നു. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. ഇന്നലെയും സ്ഥലത്ത് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.

വിദ്യാർത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

കാറ്റാടി കവല തെല്ലിയാങ്കല്‍ ദില്‍ഷാദ്,ചിത്ര ദമ്പതികളുടെ മകന്‍ ടി.ഡി. ഋഷികേശ് (14) ആണ് മരിച്ചത്.പുറത്ത് പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.മൃതദേഹം ബത്തേരി താലൂക്ക്…

വേടന് എതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് 2 യുവതികൾ

തിരുവനന്തപുരം ∙ റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം.   ഇരുവരും…

അസംബ്ലിക്കിടെ വികൃതി;അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു

കാസർകോട്∙ അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് പ്രധാന അധ്യാപകന്റെ മർദനമേറ്റത്. ഈ മാസം 11ന് സ്കൂൾ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചു മറ്റു വിദ്യാർഥികൾക്കൊപ്പം ലൈനിൽ നിന്നിരുന്ന കുട്ടിയുടെ…