വിഎസിന്റെ ആരോഗ്യനില അതീവഗുരുതരം; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ്യുടി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള ഏഴ് സ്‌പെഷലിസ്റ്റുകള്‍ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോള്‍ നല്‍കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു.…
മർദിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ കയറിയിരുന്ന് കഴുത്തറത്തു; 19 വയസ്സുകാരിയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
ഭോപാൽ∙ മധ്യപ്രദേശിലെ നരസിംഹ്‌പുരിൽ ആശുപത്രിക്കുള്ളിൽ കയറി 19 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ജൂൺ 27നാണ് സന്ധ്യ ചൗധരിയെന്ന പ്ലസ് ടു വിദ്യാർഥിനിയെ അഭിഷേക് കോഷ്ടി എന്നയാൾ കൊലപ്പെടുത്തിയത്. സന്ധ്യ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് വിവരം. സുഹൃത്തിന്റെ സഹോദരന്റെ…
ഗ്യാസ് സിലിണ്ടർ ലീക്കായി:വീടിന്റെ മേൽക്കൂര തകർന്നു
പുൽപ്പള്ളി കന്നാരംപുഴയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി ഗ്യാസിന്റെ സമ്മർദ്ദത്തെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. കണ്ടോത്ത് വർഗീസിന്റെ വീടാണ് വ്യാപക കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂര തകരുകയും 200 ഓളം ഓടുകൾ പൊട്ടുകയും ചെയ്തു. രാവിലെ ചായ വച്ചു വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം.…
കുറുവ ദ്വീപ് ഒഴികെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും, ക്വാറികളും തുറക്കാൻ അനുമതി
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ ക്വാറികളുടെയും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനവും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിര്‍ത്തിവെച്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 30.06.2025 ലെ ജാഗ്രത നിര്‍ദേശമനുസരിച്ചും, ഇന്നലെ നടന്ന ജില്ലാ…
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, വിദ്യാർഥിനി
തിരുവനന്തപുരം∙ പോളിടെക്നിക് വിദ്യാർഥിനി നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20) വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിൻവാതിൽ പൊളിച്ച് അകത്തുകയറി…
‘മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി; കേരള പൊലീസ് പ്രൊഫഷണൽ സേന’; DGP റവാഡ ചന്ദ്രശേഖർ
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി പറഞ്ഞ് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരള പൊലീസ് പ്രൊഫഷണൽ സേനയാണെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും. നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്. കൂടുതൽ…
സമുദ്രങ്ങളിൽ കണ്ടെത്തിയത് നൂറുകണക്കിന് നിഗൂഢ ഭീമൻ വൈറസുകളെ; അമ്പരന്ന് ഗവേഷകർ
ചേർന്നാണ് വൈറസുകളുടെ സാന്നിധ്യം സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. പ്രത്യേകമായി തയാറാക്കിയ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സമുദ്രജല സാംപിളുകളിലെ സൂക്ഷ്മാണുക്കളുടെ ജീനോമുകൾ ഇവർ കണ്ടെത്തി. ഈ കൂട്ടത്തിലാണ് ഇന്നോളം ശാസ്ത്രത്തിന്റെ കണ്ണിൽ പെടാതിരുന്ന 230 സമുദ്ര വൈറസുകളെ കണ്ടെത്തിയത്. സമുദ്രത്തിലെ…
നിയന്ത്രണംവിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം
നിയന്ത്രണംവിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം.മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. പയ്യമ്പള്ളി സ്വദേശിയായ അധ്യാപികയുടേതാണ് വാഹനം. ആർക്കും പരിക്കില്ല.
നമ്പ്യാർകുന്നിൽ ഭീതി വിതച്ച പുലി കൂട്ടിലായി
വയനാട് കല്ലൂര്‍ നമ്പ്യാർകുന്നിൽ ദിവസങ്ങളോളം ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. പുലി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥലത്ത് പുലിയുടെ ശല്യം രൂക്ഷമായിരുന്നു. പുലി കൂട്ടില്‍ കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.…