ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്ക്

ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്കേറ്റു.ചുണ്ടേൽ ടൗണിൽ ഇന്ന് രാവിലെയാണ് അപകടം.  മുണ്ടേരി സ്വദേശി മേരി (65) നാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

പാട്ട് പാടാനും ഡാൻസ് ചെയ്യാനും നിർബന്ധിച്ചു, അറിയില്ലെന്ന് പറഞ്ഞതോടെ മർദനം; സീനിയർ വിദ്യാർഥികൾക്കെതിരെ പരാതി

കോഴിക്കോട് ∙ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ. അത്തോളി ജിവിഎച്ച്എസ്എസിലെ വിദ്യാർഥിയായ മുഹമ്മദ് അമീനാണ് മർദനമേറ്റത്. പാട്ട് പാടാനും ഡാൻസ് ചെയ്യാനും സീനിയർ വിദ്യാർഥികൾ അമീനെ നിർബന്ധിച്ചു. പാടാൻ അറിയില്ലെന്ന് അമീൻ പറഞ്ഞതോടെയാണ് മർദനം തുടങ്ങിയത്. വിദ്യാർഥിയെ…

‘മാങ്ങ നയതന്ത്രം’; പ്രധാനമന്ത്രി മോദിക്കായി ആയിരം കിലോ ‘ഹരിഭംഗ’ അയച്ച് മുഹമ്മദ് യൂനുസ്

ധാക്ക∙ ഇന്ത്യൻ സ്നേഹം തിരിച്ചുപിടിക്കാൻ ‘മാങ്ങ നയതന്ത്ര’വുമായി ബംഗ്ലദേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴങ്ങൾ അയച്ചിരിക്കുകയാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ആയിരം കിലോ ‘ഹരിഭംഗ’ മാമ്പഴമാണ് യൂനുസ് മോദിക്കായി അയച്ചിട്ടുള്ളത്. ‘അനുകൂല സാഹചര്യം’ ഉണ്ടായാൽ ബംഗ്ലദേശുമായുള്ള…

കുട്ടികൾ ജനിച്ചത് ഇന്ത്യയിലെത്തിയശേഷം, പിതാവ് ആരെന്ന് വെളിപ്പെടുത്താതെ നിന; 2 മാസമായി ഗുഹയിൽ, റഷ്യയിലേക്ക് തിരിച്ചയയ്‌ക്കും

ബെംഗളൂരു∙ ഇന്ത്യയെയും കാടുകളെയും ധ്യാനത്തെയും ഇഷ്ടപ്പെടുന്നെന്നും റഷ്യയിലേക്കു തിരിച്ചയയ്ക്കുന്നതിൽ തീവ്രദുഃഖമുണ്ടെന്നും ഇന്നലെ കർണാടകയിലെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി. ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തെ വനമേഖലയിലെ ഒരു ഒറ്റപ്പെട്ട ഗുഹയിൽനിന്നാണ് നിന കുട്ടിനയെയും(40) ആറും നാലും വയസ്സുള്ള രണ്ടു പെൺമക്കളെയും പൊലീസ്…

‘ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്ക്, നാട്ടുകാരുടെ കയ്യിലല്ല; വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ല’

തിരുവനന്തപുരം ∙ ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു.  …

യുവാവ് മുങ്ങി മരിച്ചു

വെണ്ണിയോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മെച്ചന കിഴക്കയില്‍ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.…

വാർത്തയിൽ തിരുത്ത്

കഞ്ചാവ് ഉപയോഗം;പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമം;ആനന്ദ് പി ദേവസ്യ പിടിയിൽ” എന്ന വാർത്ത കഴിഞ്ഞ വ്യാഴാഴ്ച സ്പോട്ട് ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിലെ ഉള്ളടക്കത്തിൽ ചില അടിസ്ഥാന വ്യത്യാസങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിനാൽ  വാർത്ത പിൻവലിച്ചിരുന്നു.ഖേദം പ്രകടിപ്പിച്ചതായി അറിയിക്കുന്നു.   -എഡിറ്റർ-

ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി കേരളത്തിലേക്ക് കടന്ന പ്രതികളെ പിടികൂടി വയനാട് പോലീസ്

കല്‍പ്പറ്റ: മഹാരാഷ്ട്രയില്‍ ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്,…

മുഹമ്മദലിയുടെ ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

കോഴിക്കോട് ∙ രണ്ടു പേരെ കൊലപ്പെടുത്തിയതായി പൊലീസിനു മുന്നിൽ ഏറ്റുപറച്ചിൽ നടത്തിയ മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലി എന്ന ആന്റണി (54) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടരഞ്ഞിയിൽ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കി തിരുവമ്പാടി പൊലീസ്.…

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.   പൂനെ വൈറോളജി ലാബിൽ നിന്ന്…