മിഥുന്റെ മരണം: ഒടുവില്‍ നടപടിയെടുത്ത് കെഎസ്ഇബി; ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: തേവലക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട്…
വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിറ്റവര്‍ക്കെതിരെ നടപടി,ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ ശരിവച്ച് കോടതി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍, ജൂലൈ…
മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു
മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
യു.പി.ഐ ഇടപാടിൽ പിൻ വേണ്ട; പണമയക്കാൻ ഇനി ഫേസ് ഐഡി
ന്യൂഡൽഹി: അതിവേഗ പണമിടപാടിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ യു.പി.ഐയിൽ ഇനി നാലും ആറും അക്കങ്ങളിലെ പിൻ നമ്പർ അടിച്ച് തളരാതെ തന്നെ പണമയക്കാം. ഗൂഗ്ൾ പേ, ഫോൺ പേ, പേയ് ടിഎം ഉൾപ്പെടെ യു.പി.ഐ ആപ്പുകൾ വഴിയുള്ള പണമിടപാടിന് പിൻ നമ്പറിന്…
21കാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ…
വ്യായാമത്തിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചു
കൊച്ചി ∙ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം…
എൻകൗണ്ടർ സ്പെഷലിസ്റ്റ്, കൊന്നത് 87 ഗുണ്ടകളെ, വിരമിക്കാൻ 2 ദിവസം ബാക്കിനിൽക്കെ അസി.കമ്മിഷണർ
മുംബൈ∙ അധോലോക രാജാക്കൻമാരുടെ പേടിസ്വപ്നമായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ദയാ നായിക്കിന് അസിസ്റ്റന്റ് കമ്മിഷണറായി സ്ഥാനക്കയറ്റം. വിരമിക്കാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനക്കയറ്റം. 1990–2000 കാലഘട്ടത്തിലാണ് ദയാനായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ‘എൻകൗണ്ടർ സ്പെഷലിസ്റ്റുകളായി’ പേരെടുക്കുന്നത്. ദാവൂദ് ഇബ്രാഹിം, അരുണ്‍ ഗാവ്‌ലി, ഛോട്ടാ…
പുനരധിവാസം പൂര്‍ത്തിയാക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകാം’; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഓര്‍മ ദിനത്തില്‍ മുഖ്യമന്ത്രി
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന വിശദീകരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലാണ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സമഗ്ര പുനരധിവാസം എന്ന് പൂര്‍ത്തിയാകും എന്നതിനെക്കുറിച്ച് കുറിപ്പില്‍…
കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി : ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനില്‍ 390 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തളിക്കര സ്വദേശി നൗഫല്‍ ഇ ബി (42) നെ…
മൂത്രനാളിയിൽ 3 മീറ്റർ നീളമുള്ള ഇലക്ട്രിക് വയർ കുത്തിക്കയറ്റി; 25കാരന് തിരുവനന്തപുരത്ത് അപൂർവ ശസ്ത്രക്രിയ
തിരുവനന്തപുരം ∙ മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ സ്വയം കുത്തിക്കയറ്റി ഇരുപത്തഞ്ചുകാരൻ. അപൂർവ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ആശുപത്രിയിലെത്തുമ്പോൾ ഇലക്ട്രിക്…