മകനും മരുമകളും വീടു പൂട്ടിപ്പോയി, പിതാവിന്റെ മൃതദേഹം മുറ്റത്ത് കിടത്തി, യാത്രയാക്കാൻ അനാഥാലയത്തിൽനിന്നെത്തി ഭാര്യ

തൃശൂർ‌ ∙ വീടിനു പുറത്താണെങ്കിലും നേർത്ത മഴയും കുളിരുമറിയാതെ ഇന്നലെ ‘മനസ്സമാധാനത്തോടെ’ എൺപതുകാരൻ തോമസ് ഉറങ്ങിക്കിടന്നു. കരഞ്ഞു വറ്റിയ കണ്ണും മനസ്സും മാത്രമായി അരികിൽ ഭാര്യ റോസിലി ഇരിപ്പുണ്ട്. ഒരു ദിവസത്തേക്കു മാത്രമായി സ്വന്തം വീട്ടുമുറ്റത്ത് ചുറ്റുംകൂടിയ നാട്ടുകാർക്കിടയിൽ മരണം വീണ്ടും…

ജോലി വാഗ്ദാനം ചെയ്ത് 56 സ്ത്രീകളെ കടത്തി; ‘ടിക്കറ്റില്ലാ യാത്ര’യിൽ കുടുങ്ങി, രക്ഷയായി റെയിൽവേ ഉദ്യോഗസ്ഥർ

കൊൽക്കത്ത∙ മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് 56 യുവതികളെ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് രണ്ടുപേർ യുവതികളെ കടത്തിയത്. യുവതികൾ ടിക്കറ്റില്ലാതെ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജൽപൈഗുരി-പട്ന ക്യാപിറ്റൽ എക്സ്പ്രസിലെ ജീവനക്കാരുടെ ഇടപെടലാണ് മനുഷ്യക്കടത്ത് സംഘത്തെ പിടികൂടാൻ…

മാനന്തവാടിയിൽ ആക്രി കടയ്ക്ക് തീപിടിച്ചു

മാനന്തവാടിയിൽ ആക്രി കടയ്ക്ക് തീപിടിച്ചു.മൈസൂർ റോഡിൽ ചെറ്റപ്പാലത്തിന് സമീപത്താണ് സംഭവം. അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.ഇന്ന് രാവിലെയാണ് സംഭവം. അപകടങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.

ജീവിക്കുന്നു ഞങ്ങളിലൂടെ…’; വിഎസ് ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ, ഏറ്റുവാങ്ങാനൊരുങ്ങി വലിയ ചുടുകാട്

കൊല്ലം: കേരളത്തിന്റ സമാനതകളില്ലാത്ത ധീരസമരനായകൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പോകുകയാണ്. രാത്രിയെ പകലുകളാക്കി, ഇടയ്ക്കെത്തുന്ന മഴയെയും അവഗണിച്ച് വിലാപയാത്ര കടന്നുപോകുന്ന വഴികളിൽ പതിനായിരങ്ങളാണ് പ്രിയസഖാവിനെ അവസാനമായി ഒരു നോക്കു കാണാനും, ഹൃദയാഭിവാദ്യം അർപ്പിക്കാനുമായി തടിച്ചുകൂടിയിട്ടുള്ളത്.…

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

ചെതലയം :ചെതലയം വളാഞ്ചേരി അടിവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. ചെതലയം സ്വദേശി ശിവൻ (55) ആണ് ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ശിവൻ.ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ആനയെ കണ്ട്…

യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെ തീപിടിത്തം; അപകടം ഡൽഹിയിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിൽ

ന്യൂഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലാൻഡ് ചെയ്ത ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.   ‘‘ജൂലൈ…

വിലാപയാത്രയ്ക്ക് പ്രത്യേകം സജ്ജമാക്കിയ എസി ലോ ഫ്‌ലോര്‍ ബസ്, ജനങ്ങള്‍ക്ക് വിഎസിനെ കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും സൗകര്യം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ജന്മനാട്ടിലേക്കുള്ള വിലാപയാത്രയ്ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സാണ് സജ്ജമാക്കിയത്. സമരനായകന് വിട എന്നെഴുതിയ വിഎസിന്റെ ചിത്രം പതിച്ച പുഷ്പങ്ങളാല്‍ അലങ്കരിച്ച എ സി ലോ ഫ്‌ലോര്‍ ബസിലാണ് അന്ത്യയാത്ര. സാധാരണ കെഎസ്ആര്‍ടിസി ബസില്‍നിന്നും വ്യത്യസ്തമായി…

എംപരിവാഹൻ വ്യാജ ആപ്പിന്റെ ‘തല’ 16കാരൻ; പൊലീസിനെ ഞെട്ടിച്ച സാങ്കേതിക മികവ്: തട്ടിപ്പിന് ഹണിട്രാപ് ആപ്പുകളും

കൊച്ചി ∙ ട്രാഫിക് നിയമലംഘനങ്ങൾക്കു പിഴ അടയ്ക്കാനുള്ള എംപരിവാഹൻ ആപ്പിന്റെ വ്യാജപതിപ്പുണ്ടാക്കിയത് ഉത്തർപ്രദേശ് സ്വദേശിയായ പതിനാറുകാരൻ. രാജ്യം മുഴുവൻ വ്യാപിച്ചിരുന്ന തട്ടിപ്പു ശൃംഖലയിലെ മുഖ്യകണ്ണികളായ അതുൽ കുമാർ സിങ് (32), മനീഷ് യാദവ് (24) എന്നിവരെ കൊച്ചി സൈബർ സെൽ കഴിഞ്ഞ…

ദുരഭിമാനക്കൊല: ദമ്പതിമാരെ മരുഭൂമിയിൽ എത്തിച്ച് വെടിവച്ചു കൊന്നു; ശിക്ഷ വിധിച്ചത് ഗോത്ര നേതാവ്, 14പേർ അറസ്റ്റിൽ

കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരുകൂട്ടം ആളുകൾ ദമ്പതികളെ മരുഭൂമിയിൽ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തിൽ പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തു. വാഹനത്തിൽനിന്ന് പിടിച്ചിറക്കി ഇവരെ വെടിവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർ‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇൽസാനുള്ള, ബാനോ ബീബി…

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി; ജീവനൊടുക്കാൻ ശ്രമിച്ച് കുടുംബം: വീട്ടമ്മ മരിച്ച നിലയിൽ

കൊടുമൺ ∙ ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ 3 പേരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതിൽ ടി.ലീലയെയാണ് (50) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…