ജനറൽ ആശുപത്രിയിൽ കൂട്ടത്തല്ല്; ഡോക്ടറുടെ പരാതിയിൽ 8 പേർക്കെതിരെ കേസ്

കാസർകോട് ∙ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ടു സംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്. കീഴൂരിൽ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ സംഘങ്ങൾ തമ്മിലാണ് ആശുപത്രിയിലും ഏറ്റുമുട്ടിയത്. ഡോക്ടറുടെ പരാതിയിൽ എട്ടുപേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.   ബുധനാഴ്ച രാത്രി പതിനൊന്നു…

സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തൽ : നസാലി റാട്ടക്കൊല്ലി പോലീസിൽ പരാതി നൽകി

റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി.  സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്ന ചില കേസുകളുമായി ബന്ധപ്പെട്ട്, ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ജാമ്യം എടുക്കുവാനോ ഫൈന്‍…

ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കാണാതായ ആളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.തൊണ്ടർനാട് പൊർളോം പൂളച്ചാൽ അണ്ണനെയാണ് വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്  തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ലീല. മക്കൾ: അഭിലാഷ്, അഖിലേഷ്.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 12 മണിയോടെ; പുതിയ തെളിവ് ഹാജരാക്കി പ്രോസിക്യൂഷന്‍

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പന്ത്രണ്ട് മണിയോടെ. മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി 11.45ന് പരിഗണിക്കും. ഇന്നലെ വിശദമായ വാദം കേട്ടെങ്കിലും ചില…

140 കി.മീ സ്പീഡിൽ ബൈക്ക് ഓടിക്കുന്നതിനിടെ അപകടം; യുവ വ്ലോഗർക്ക് ദാരുണാന്ത്യം, തല വേർപ്പെട്ട നിലയിൽ

സൂറത്ത്∙ ഹെൽമറ്റ് ധരിക്കാതെ അമിതവേഗതയിൽ ബൈക്കോടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തല വേർപ്പെട്ട നിലയിലാണ് പ്രിൻസിന്റെ ശരീരം കണ്ടെത്തിയത്.   സൂറത്തിലെ…

അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്നതോതിൽ രാസസാന്നിധ്യം

ലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്. ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങൾ കേടുവരാതിരിക്കാനായി…

150 സർവീസുകൾ റദ്ദാക്കി, വൈകിയത് ആയിരത്തിലേറെ വിമാനങ്ങൾ; ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡൽഹി ∙ ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ…

‘അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ മോശം അനുഭവം; രാഹുൽ ക്രിമിനൽ, ഷാഫിയുടെ മൗനം പരിഹാസമായി തോന്നി’

കൊച്ചി ∙ മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നി. താൻ…

സ്വത്ത് കൈക്കലാക്കാൻ ക്രൂരത; അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

കൊച്ചി ∙ അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ചെങ്ങമനാട് പുറയാർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടിൽ ബിനു (38) ആണ് അറസ്റ്റിലായത്. അമ്മ അനിത (58) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം.…

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ

തിരുവനന്തപുരം ∙ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി…