അടിയോടടി! ഷർട്ടിൽ പിടിച്ച് മൂക്കിലിടിച്ചു, ചവിട്ടി; സീറ്റ് വിഭജനത്തിന്റെ പേരിൽ ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ
കാസർകോട് ∙ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർകോട് ഡിസിസിയിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സമൂഹ മാധ്യമങ്ങളിലായിരുന്നു തർക്കമുണ്ടായത്. പിന്നീട് യോഗത്തിലും അടിപിടിയുണ്ടായി. ഈസ്റ്റ്…
ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി 5 ന്…
ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരനെ മർദിച്ചതായി പരാതി; ഡോക്ടറെ അച്ഛൻ മർദിച്ചെന്ന് ആശുപത്രിയും
കൽപ്പറ്റ: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ മർദിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. …
ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തൃശൂരിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്
തൃശൂർ: സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. കൊടകര മേൽപ്പാലത്തിന് സമീപം ഇന്ന് പുലർച്ചെ 2:45-നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച സൂപ്പർ ഫാസ്റ്റ് ബസാണ്…
അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം…
തെരുവുനായ കടിച്ചാൽ 3500 രൂപ നഷ്ടപരിഹാരം, മരണമോ പേവിഷബാധയോ സംഭവിച്ചാൽ 5 ലക്ഷം, ഉത്തരവ് പുറത്തിറക്കി കർണാടക സർക്കാർ
ബെംഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക…
അമ്മാവനോട് പ്രണയം, വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങി; മരുമകളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു, അറസ്റ്റ്
വസായ് (മഹാരാഷ്ട്ര) ∙ സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിലായി. മാൻഖുർദിൽ താമസിക്കുന്ന കോമളാണ് കൊല്ലപ്പെട്ടത്. അമ്മാവനായ അർജുൻ സോണിയയാണു അറസ്റ്റിലായത്. കഴിഞ്ഞ 16നു ഭയന്ദർ, നയ്ഗാവ് സ്റ്റേഷനുകൾക്കിടയിലാണ് പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിട്ടത്. കഴിഞ്ഞ 15നു…
‘എന്റെ അവയവങ്ങൾ ദാനം ചെയ്യണം’: മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി വിദ്യാർഥി; കത്തിൽ അധ്യാപകർക്കെതിരെ ആരോപണം
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി. മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്നാണ് പതിനാറുകാരൻ ചാടിയത്. അധ്യാപകർക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പ് വിദ്യാർഥിയുടെ ബാഗിൽ നിന്നു കണ്ടെടുത്തു. തനിക്ക്…
കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം
ചെന്നൈ ∙ തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം. 2 പേരുടെ നില ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു…
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന് മറുപടിയായി നിതിൻ ഗഡ്കരി
കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത,…
















