ഒരു മാസം മുൻപ് വിവാഹം, ഭർത്താവിനെ കൊല്ലാൻ ഒത്താശ, അമ്മയുമായും കാമുകന് ബന്ധം; ‘ഹണിമൂൺ’ കൊല ആന്ധ്രപ്രദേശിലും

ഹൈദരാബാദ് ∙ മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാന സംഭവം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. കർണൂൽ സ്വദേശിനി ഐശ്വര്യ (23) യാണ് കാമുകൻ തിരുമൽ റാവുവുമായി ചേർന്ന് വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവ്…

ഓൺലൈൻ ഗെയിമിന് അടിമ, നഷ്ടം നികത്താൻ പണം; രഹസ്യങ്ങൾ കൈമാറി നാവികസേന ഉദ്യോഗസ്ഥൻ, അറസ്റ്റ്

ന്യൂഡൽഹി∙ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി വർഷങ്ങളോളം ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണു രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.…

കാട്ടാനയുടെ ആക്രമണം; നിലമ്പൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്.   ബുധനാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.…

ക്ലച്ച് പിടിച്ചപ്പോൾ ഹാൻഡിലിൽ വഴുവഴുപ്പ്, കൈമാറ്റി നോക്കിയപ്പോൾ പാമ്പ്

അടിമാലി ∙ ബൈക്കിൽ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് സഞ്ചരിച്ചത് 5 കിലോമീറ്റർ. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറിൽ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ച് പിടിച്ചപ്പോൾ വഴുവഴപ്പ്. കൈ മാറ്റി നോക്കുമ്പോൾ ഹാൻഡിലിൽ നീളത്തിൽ കിടക്കുന്ന വളവഴപ്പൻ…

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ചു; ഗർഭിണി ഉൾപ്പെടെ 2 മരണം

ചെന്നൈ ∙ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു…

യുദ്ധവിമാനം;വിദഗ്ധസംഘം ഉടൻ എത്തിയേക്കും, വാടക നൽകേണ്ടിവരും

തിരുവനന്തപുരം ∙ സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരുംദിവസങ്ങളിൽ എത്തിയേക്കും.   ബ്രിട്ടിഷ് സേനയുടെ ഭാഗമായവർ കൂടി ഉൾപ്പെടുന്ന സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ ഒൗദ്യോഗിക നടപടിക്രമങ്ങൾ ഇരു…

ആധാർ ഇല്ലെങ്കിൽ തൽക്കാൽ ടിക്കറ്റ് ഇല്ല; ജൂലൈ ഒന്നുമുതൽ ട്രെയിൻ യാത്രയിൽ ഇക്കാര്യം ശ്രദ്ധിക്കാം

തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കി. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തൽക്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് ജൂൺ പത്തിന് പുറപ്പെടുവിച്ച സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യം…

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ ഡോക്ടേഴ്സിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ…

ഷാനെറ്റിനെ അവസാനമായി കാണാൻ അമ്മ എത്തി

കുവൈത്തിൽ തൊഴിൽതട്ടിപ്പിന് ഇരയായ ജിനുവിന് ഒടുവിൽ പ്രിയപ്പെട്ട മകന്റെ മുഖം ഒരു നോക്ക് കാണാനും അന്ത്യ ചുംബനം നൽകാനും അവസരമൊരുങ്ങി. സ്വദേശി ഭവനത്തിൽ കുട്ടിയെ പരിചരിക്കുന്ന ജോലിക്ക് വേണ്ടി കുവൈത്തിലെത്തി വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ആദ്യം ഇന്ത്യൻ എംബസി ഷെൽട്ടറിലും…

രേഖകളില്ലാതെ കടത്തുകയായിരുന്ന 17 ലക്ഷത്തി അമ്പതിനായിരം രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

ബത്തേരി: കര്‍ണാടകയില്‍നിന്നു പച്ചക്കറികളുമായി വരികയായിരുന്ന മിനി ലോറിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 17 ലക്ഷത്തി അമ്പതിനായിരം രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എ ജെ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കഴാഴ്ച രാത്രി മുത്തങ്ങ ചെക്‌പോസ്റ്റില്‍…