മലയാളി യുവ ഡോക്ടർ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഹോസ്റ്റൽ മുറിയിൽ
ഗൊരഖ്‌പുർ∙ മലയാളി ഡോക്ടറെ ഉത്തർ പ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളജിലെ പിജി മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…
മുൻപോട്ടെടുത്തതോടെ തെറിച്ചു വീണു; നിർത്താതെ പോയി ബസ്, വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു
കാഞ്ഞിരപ്പള്ളി∙ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനി പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർഥിനി വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയതായി നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ്…
വിദ്യാർഥിനികളുടെ വസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന: 3 അധ്യാപികമാരും അറസ്റ്റിൽ
മുംബൈ ∙ സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനെ തുടർന്നു വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിന് 3 അധ്യാപികമാരും അറസ്റ്റിലായി. താനെയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂൾ വനിതാ പ്രിൻസിപ്പലും പ്യൂണും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ 5 പേരെയും ഇൗ മാസം 15…
കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 520 രൂപ കൂടിയതോടെ സംസ്ഥാനത്ത് ഒരു പവന് 73,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് വില ഉയര്‍ന്നത്. ഇതോടെ 9,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 18 കാരറ്റിന്…
മഴ ശക്തമായി തുടരും; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, 40 – 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം ∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും 5 ദിവസം മഴ ശക്തമായി തുടരും. മുന്നറിയിപ്പിന്റെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
പ്രകമ്പനം സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്
സാഗർ സൂര്യ,ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി എറണാകുളത്ത് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഹൊറർ കോമഡി എന്റർടൈനർ ചിത്രം പ്രകമ്പനത്തിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്, ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെ ആണ് അപകടം ഉണ്ടായത്, പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ…
ബസ് യാത്രക്കാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം വെടിവയ്പ്പ്; 9 പേരെ വധിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്
കറാച്ചി∙ ബലൂചിസ്ഥാനിൽ ബസ് യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പഞ്ചാബ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചശേഷം വെടിവച്ചു കൊല്ലുകയായിരുന്നു. ക്വറ്റയിൽനിന്ന് പഞ്ചാബിലേക്ക് പോകുകയായിരുന്ന രണ്ട്…
നീ നാറ്റിക്കെടീ, അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച് സംവിധായിക, ഗതാഗത മന്ത്രിക്ക് തുറന്ന കത്ത്
കോഴിക്കോട് ∙ നഗരത്തിൽ രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിലെ ദുരനുഭവം വ്യക്തമാക്കി യുവസംവിധായികയുടെ കുറിപ്പ്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശ്രദ്ധ ക്ഷണിച്ചാണ് കുഞ്ഞില മാസിലാമണിയുടെ കുറിപ്പ്. ‘സ്വാതന്ത്ര്യസമരം’ എന്ന ആന്തോളജി ചിത്രത്തിലെ ‘അസംഘടിതർ’ എന്ന ഭാഗത്തിന്റെ സംവിധായിക എന്ന നിലയിൽ…
‘നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല…’: വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ്
ഷാർജ ∙ ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ തന്റെ കൈ കൊണ്ട് എഴുതിയ ദീർഘമായ കത്ത് ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടെങ്കിലും…
കുട ചൂടിയെത്തി ഒന്നരലക്ഷം അടിച്ചുമാറ്റി ‘കുരുവി’ മുങ്ങി; എല്ലാം കണ്ട് സിസിടിവി
നീലേശ്വരം ∙ ആരും കാണാതെ ഒന്നര ലക്ഷം രൂപ ‘കുരുവി’ അടിച്ചു മാറ്റിയപ്പോൾ ഒളിച്ചു നിന്ന് എല്ലാം കണ്ട് സിസിടിവി. നീലേശ്വരത്തെ പെട്രോൾ പമ്പിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് ഇരിട്ടി ചെളിയംതോടിലെ ‘കുരുവി സജു’ പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ…