സമാനതകളില്ലാത്ത തിരച്ചില്‍, പ്രതിസന്ധികൾക്കൊടുവിൽ അവനുമായി നാട്ടിലേക്ക്, അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ജീവന്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ (32) കാണാതായത്. മലയാളികള്‍ മുഴുവനും ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവില്‍…
തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറി. ജാര്‍ഖണ്ഡ്‌ന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…
വിപഞ്ചികയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചു: കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു
ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവച്ചു. ദുബായിലെ ഇന്ത്യന്‍ കോസുലേറ്റില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം…
ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: ഈ മാസം 22ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നാളെ വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍…
വിദ്യാർഥിനിയെ പീഡിപ്പിച്ചു, വിഡിയോ കാണിച്ച് ഭീഷണി; രണ്ട് അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ
ബെംഗളൂരു∙ കോളജ് വിദ്യാർഥിനിയെ പലവട്ടം പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ. ഫിസിക്സ് അധ്യാപകനായ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പഠനസംബന്ധമായ നോട്ട്സുകൾ നൽകാമെന്നു പറഞ്ഞ്…
വൻ ട്വിസ്റ്റ്; കാർ മാത്രമല്ല ലോറിയും മോഷ്ടിച്ചത്
കൊച്ചി ∙ കാർ മോഷ്ടിച്ചു കടത്തിയെന്ന പേരിൽ പനങ്ങാട് പൊലീസ് കണ്ടെയ്നർ ലോറി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാൻ സ്വദേശികളായ 3 പേർ എത്തിയ കണ്ടെയ്നർ ലോറിയും മോഷണ മുതലാണെന്നും ഇതിലാണ് കാർ കടത്തിയതെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട്…
മണ്ണില്‍ തൊട്ട് ശുഭാംശു; ഡാഗ്രണ്‍ പേടകം ഭൂമിയില്‍, ഇന്ത്യയ്ക്ക് അഭിമാന നിമിഷം
ഫ്ലോറിഡ: 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം വന്നിറങ്ങിയത്. യുഎസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലില്‍ കരയിലെത്തിക്കും.…
വിവാഹത്തിന് 6 ലക്ഷം കടം വാങ്ങി;സാൻ റേച്ചലിൻ്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി
ചെന്നൈ ∙ നിറത്തെച്ചൊല്ലിയുള്ള വിവേചനത്തിനെതിരെ പോരാടിയ മോഡലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയുമായ സാൻ റേച്ചൽ ഗാന്ധി (26) ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സാൻ റേച്ചലിനു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് 6 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.…
മലയാളിയായ വയോധിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് തിരുനെല്‍വേലിയിൽ നിന്ന്
തിരുവനന്തപുരം∙ നെയ്യാര്‍ഡാമില്‍നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെല്‍വേലിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി പള്ളികള്‍…
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ
കോഴിക്കോട് ∙ യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ…