കവർപേജിൽ പുകവലി ചിത്രം: ഹർജി പബ്ലിസിറ്റിക്കു വേണ്ടി; അരുന്ധതി റോയിയുടെ പുസ്തക വിൽപന തടയില്ലെന്ന് കോടതി
കൊച്ചി ∙ കവർപേജിൽ പുകവലി ചിത്രം ഉൾപ്പെടുത്തിയതിന്റെ പേരിൽ അരുന്ധതി റോയിയുടെ പുസ്തകം ‘മദർ മേരി കംസ് ടു മി’യുടെ വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിക്കുവേണ്ടിയും വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമാക്കിയും നൽകാനുള്ളതല്ലെന്നു…
വനിതാ മാധ്യമപ്രവർത്തകർക്ക് ‘നോ എൻട്രി’: അഫ്ഗാൻ വാർത്താസമ്മേളനത്തിൽ വിവാദം
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്കു പ്രവേശനം ലഭിച്ചില്ലെന്ന വിവാദത്തിൽ ഇടപെടാതെ കേന്ദ്രം. അഫ്ഗാൻ ഭരണകൂടമാണു വാർത്താസമ്മേളനം വിളിച്ചതെന്നും അതിൽ ഇന്ത്യയ്ക്കു പങ്കൊന്നുമില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. വാർത്താസമ്മേളനത്തിന്റെ ക്ഷണക്കത്ത് അയച്ചത് മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ ആണ്. അഫ്ഗാൻ എംബസി…
വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി
മാനന്തവാടി : കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കു പോയ സ്വകാര്യ ബസും ലോറിയും കര്‍ണാടകയിലെ ഹുന്‍സൂരില്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. ബസ് ഡ്രൈവര്‍ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനര്‍ പ്രിയേഷ് എന്നിവരാണ് മരിച്ചത്. ഹുന്‍സൂരിലെ ജാദഗന്ന കൊപ്പാലുവില്‍ ഇന്നു പുലര്‍ച്ചെ…
കര്‍ണാടകയില്‍ ഇനി ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി; സ്വകാര്യ മേഖലയിലും ബാധകം
ബെംഗളൂരു: വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ആര്‍ത്തവ അവധി നയത്തിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. നയപ്രകാരം, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍,…
വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് പാക്കേജില്‍ സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം തേടിയാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരമണിക്കൂറോളം കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, എന്നാല്‍…
കഫ് സിറപ്പ് ദുരന്തം: ഫാർമ ഉടമ അറസ്റ്റിൽ, സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21
ഭോപ്പാൽ∙ കഫ് സിറപ്പ് ദുരന്തത്തിൽ ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ. രംഗനാഥനെയാണ് മധ്യപ്രദേശ് പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിനു പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. പിന്നാലെ എസ്ഐടി രൂപീകരിച്ച്…
കുട്ടികള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭര്‍ത്താവിന് മേല്‍ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, പൊള്ളലില്‍ മുളകുപൊടിയും വിതറി
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ മേല്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചതിന് ശേഷം മുളകുപൊടി വിതറി. പുലര്‍ച്ചെ 3 മണിക്ക് മക്കളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്റെ ദേഹത്തേയ്ക്കാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. 28 വയസുകാരനായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനെ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ ഐസിയുവില്‍…
ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു, രക്ഷിക്കണം’; മജിസ്ട്രേറ്റിനു മുന്നിൽ പരാതിയുമായി ഭർത്താവ്
ലഖ്നൗ∙ ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷയുമായി ഭർത്താവ് മജിസ്ട്രേറ്റിനു മുന്നിൽ. യുപിയിലെ സീതാപുർ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ വിചിത്രമായ പരാതിയുമായെത്തിയത്. രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം.…
രണ്ടാമതും പെൺകുഞ്ഞ്; ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ബെംഗളൂരു ∙ രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിലുള്ള ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) യെയാണു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് രവീഷിന്റെ…
‘ക്ലാസിലിരുന്ന് കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം’; ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്റെ ചോദ്യം; ഒടുവിൽ അറസ്റ്റ്
സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ഒരു സംശയമാണ് നിമിഷങ്ങൾക്കകം ലോകത്തെ ഞെട്ടിച്ചത്. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ െചയ്ത…















