ഓടയില്‍ എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി. നിഥാരി പരമ്പര കൊലപാതകങ്ങളില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയത്. ചീഫ് ജസ്റ്റിസ് ആര്‍ ബി…
‘കള്ളിയെന്ന് വിളിച്ചു; 2 കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു’: കുറ്റസമ്മതം നടത്തി ബന്ധുവായ പതിമൂന്നുകാരി
ഖൈരാഗഡ് (ഛത്തീസ്ഗഡ്) ∙ കളിയാക്കിയ നാലു വയസ്സുകാരനെയും രണ്ടു വയസ്സുള്ള സഹോദരിയെയും ബന്ധുവായ പതിമൂന്നുകാരി കിണറ്റിലെറിഞ്ഞു. ഛത്തീസ്ഗഡിലെ ഝൂരാനദി ഗ്രാമത്തിലാണ് സംഭവം. ഗജാനന്ദ് വർമയുടെ മക്കളായ കരൺ വർമ, വൈശാലി എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കാണാതായതിനെത്തുടർന്ന് ഗജാനന്ദ് വർമയും ഭാര്യയും ബന്ധുക്കളുടെയും…
ഡോക്ടർമാരുടെ അറസ്റ്റിനു പിന്നാലെ ഉമർ പരിഭ്രാന്തനായി, കാറിലിരുന്ന് ആസൂത്രണം, ഡിറ്റണേറ്റർ സ്ഥാപിച്ചു; നടന്നത് ചാവേർ ആക്രമണം
ന്യൂഡൽഹി∙ ചെങ്കോട്ടയിലേത് ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ് വൃത്തങ്ങൾ. ഫരീദാബാദില്‍ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നാണ് വിവരം. ചാവേർ…
ചോരയിൽ കുതിർന്ന് ചെങ്കോട്ട; ചിതറിത്തെറിച്ച് ശരീരഭാഗങ്ങളും വസ്ത്രാവശിഷ്ടങ്ങളും, ഭയാനക ദൃശ്യങ്ങൾ
ന്യൂഡൽഹി∙ ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാൽ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിൽ രക്തം തളംകെട്ടി കിടക്കുന്നു. കുറച്ചപ്പുറത്ത് കാറിൽനിന്ന് ഊരിത്തെറിച്ച സ്റ്റിയറിങ് വീലിനു ചുറ്റും പൊലീസുകാരൻ ബന്തവസ്സൊരുക്കുന്നു. മീഡിയനിലും റോഡിനു നടുവിൽ സിസി ടിവി…
പിഴയുടെ പേരില്‍ ഓട്ടം നിര്‍ത്തി; അന്തര്‍സംസ്ഥാന സര്‍വീസിന് പ്രത്യേക പെര്‍മിറ്റ് ആവശ്യവുമായി ബസ്സുടമകള്‍
ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രിമുതല്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് സംഘടന ഈയാവശ്യം ഉയര്‍ത്തിയത്.…
കുട്ടി മരിച്ചിട്ടും ഭാരതി സന്തോഷവതി, ഫോണിൽ അയൽക്കാരിക്കൊപ്പമുള്ള വിഡിയോകളും ഫോട്ടോകളും; പിടിച്ചുനിൽക്കാനാവാതെ കുറ്റസമ്മതം
ചെന്നൈ ∙ സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാരതിയും സുമിത്രയും തമ്മിൽ 3 വർഷമായി അടുപ്പം. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ സമയം തികയാതെവന്നു. ഇരുവരുടെയും ബന്ധത്തിനിടയിൽ കുട്ടി…
സ്വവർഗ പങ്കാളിക്കൊപ്പം ചെലവിടാൻ സമയം കുറവ്, 5 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ; ഇരുവരും അറസ്റ്റിൽ
ചെന്നൈ∙ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയും സ്വവർഗ പങ്കാളിയും ചേർന്ന് അഞ്ചു മാസം പ്രായമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണു സംഭവം. സ്വകാര്യമായി ചെലവിടാൻ സമയം കുറഞ്ഞതോടെയാണ് കുഞ്ഞിനെ കൊന്നതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.…
രാജ്യത്തെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതോടുകൂടി രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും തീവ്രവാദപ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും ഇല്ലാതാക്കാനാകുമെന്നുമായിരുന്നു അവകാശവാദം. എന്നാൽ കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കത്തെ തുടർന്ന് പുതിയ നോട്ടുകൾ പിൻവലിക്കാനും പഴയ നോട്ടുകൾ മാറാനും ആളുകൾ നെട്ടോട്ടമോടി. എടിഎമ്മുകൾക്കും…
ഷമിയുടേത് ആഡംബര ജീവിതം, കൂടുതൽ പണം വേണമെന്ന് ഹസിൻ ജഹാൻ; നാലു ലക്ഷം വലിയ തുകയല്ലേയെന്ന് കോടതി
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽനിന്ന് കിട്ടുന്ന ജീവനാംശം പോരെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ച് മുൻ ഭാര്യ ഹസിൻ ജഹാൻ. കോടതി നിർദേശപ്രകാരം നാലു ലക്ഷം രൂപയാണ് ഹസിൻ ജഹാനും മകൾക്കുമായി ഷമി മാസം നൽകുന്നത്. ഇതില്‍ ഒന്നര…
പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്നിറങ്ങി; ഇന്ത്യൻ വിദ്യാർഥി റഷ്യയിലെ അണക്കെട്ടിൽ മരിച്ച നിലയിൽ, ദുരൂഹത
മോസ്കോ ∙ റഷ്യയിലെ ഉഫ നഗരത്തിൽ 19 ദിവസം മുൻപ് കാണാതായ 22 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം വ്യാഴാഴ്ച അണക്കെട്ടിൽ നിന്ന് കണ്ടെടുത്തു. രാജസ്ഥാനിലെ അൽവാർ ലക്ഷ്മൺഗഡിലെ കഫൻവാഡ ഗ്രാമത്തിൽ നിന്നുള്ള അജിത് സിങ് ചൗധരി ബഷ്കീർ സ്റ്റേറ്റ് സർവകലാശാലയിലെ…
















