‘സേവൻ തേസ്ഡേ സിക്സ് ഹരേന്ദ്ര സിക്സ്ടി ഒൻലി’ അഥവാ 7,616 രൂപ: ആ ചെക്ക് സ്കൂൾ പ്രിൻസിപ്പലിന്റേത്

ഷിംല∙ ഹിമാചൽ പ്രദേശിലെ രോൺഹട്ടിലെ ഒരു സർക്കാർ സ്കൂളിന്റെ പ്രിന്‍സിപ്പൽ എഴുതിയ ചെക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ചെക്കിലെ തുക കൃത്യമായി അക്കത്തിൽ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലിഷിൽ വാക്കുകളായി എഴുതിയപ്പോൾ ആകെ തെറ്റി. 7,616 എന്നത് സെവൻ തൗസൻഡ് സിക്സ് ഹൻഡ്രഡ് ആൻഡ്…

‘നടക്കാൻ പാടില്ലാത്തത് നടന്നു, ഇത്രയും വേദന അനുഭവിച്ചിട്ടില്ല’: വികാരാധീനനായി വിജയ്

ചെന്നൈ ∙ ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് വിജയ്‌യുടെ പ്രതികരണം. എത്രയും വേഗം സത്യം പുറത്തുവരും.…

മാതാപിതാക്കൾക്കൊപ്പം സഹോദരിയുടെ ഫ്ലാറ്റിലെത്തി; പിന്നാലെ 21–ാം നിലയിൽ നിന്ന് ചാടി യുവ ഡോക്ടർ ജീവനൊടുക്കി

ഉത്തർപ്രദേശിൽ കെട്ടിടത്തിന്റെ 21–ാം നിലയിൽ നിന്ന് ചാടി യുവ ഡോക്ടർ ആത്മഹത്യ ചെയ്തു. ഗ്രേറ്റർ നോയിഡയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഥുര സ്വദേശിയായ ശിവ (29) എന്ന യുവ ഡോക്ടാറാണ് ആത്മഹത്യ ചെയ്തത്.   മാതാപിതാക്കൾക്കൊപ്പം ഗൗർ സിറ്റിയിലുള്ള സഹോദരിയുടെ വീട്ടിൽ…

ചിക്കൻ കറിക്കായി വാശി പിടിച്ചു; ചപ്പാത്തിക്കോൽ കൊണ്ട് അമ്മയുടെ അടി, 7 വയസ്സുകാരൻ മരിച്ചു

ചിക്കൻ കറിക്കായി വാശിപിടിച്ച 7 വയസ്സുകാരൻ അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ചതിനെ തുടർന്നു മരിച്ചു. ഞായറാഴ്ച പാൽഘറിലെ ധൻസാർ ഗ്രാമത്തിലാണു സംഭവം. അവശനിലയിലായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർ തയാറായില്ലെന്നു സമീപവാസികൾ ആരോപിച്ചു. അടിയേറ്റ മൂത്ത കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയെ പൊലീസ്…

‘എല്ലാത്തിനും കാരണം സെന്തിൽ ബാലാജി’: കടുത്ത മാനസിക വിഷമം, ടിവികെ ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി

നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വി‍ജ‌യ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ, ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. വി.അയ്യപ്പനാണ് (52) കുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ‌ ജീവനൊടുക്കിയത്. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ…

തീപിടിത്തം: ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു

രാജസ്ഥാൻ∙ വീട്ടിനു തീപിടിച്ചതിനെത്തുടർന്ന് പുകയിൽ ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോൾ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.   കോച്ചിങ് സെന്ററിൽ അധ്യാപകനായ അച്ഛൻ…

വിദ്യാർഥിനികളുടെ പീഡന പരാതി; സ്വാമി ചൈതന്യാനന്ദയെ അറസ്റ്റു ചെയ്തു; പിടികൂടിയത് ഒളിവിൽ കഴിയുമ്പോൾ

ന്യൂഡൽഹി ∙ വിദ്യാർഥിനികളുടെ പീഡനപരാതികൾക്കു പിന്നാലെ ഒളിവിൽപോയ സ്വാമി ചൈതന്യാനന്ദയെ പൊലീസ് അറസ്റ്റു ചെയ്തു. ആഗ്രയിൽനിന്നാണ് അറസ്റ്റു ചെയ്തത്. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് ഡയറക്ടറായിരുന്നു. ഞെട്ടിക്കുന്ന പീഡനപരാതികൾ പുറത്തുവന്നതോടെ, ദേശീയ വനിതാ കമ്മിഷനും കേസെടുത്തിരുന്നു. വിദേശ യാത്രകളിലും…

ഹൃദയം നുറുങ്ങി തമിഴകം; പൊലിഞ്ഞത് 39 ജീവനുകൾ, ദുരന്ത ഭൂമി സന്ദർശിച്ച് സ്റ്റാലിൻ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം

ചെന്നൈ ∙ തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. ഇതിൽ 9 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന്…

സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക്, അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ ∙ കരൂരിനെ ദുരന്തഭൂമിയാക്കിയ റാലിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ അധ്യക്ഷനായ കമ്മിഷനായിരിക്കും ദുരന്തത്തെ കുറിച്ച് അന്വേഷിക്കുകയെന്ന് സർക്കാർ അറിയിച്ചു.…

വിജയ്‌യുടെ റാലിയിൽ വൻ ദുരന്തം, 31 മരണം, 50ലേറെ പേർക്ക് പരിക്ക്

വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്. 60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം. ജനക്കൂട്ടം…