പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടി, വീട്ടിലേക്ക് പടക്കമേറ്, വാഹനങ്ങൾ അടിച്ചുതകർത്തു

തിരുവനന്തപുരം: മണ്ണന്തല അമ്പഴങ്ങോട് ഗുണ്ടാവിളയാട്ടം. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകൾ വഴിയിൽകണ്ട വാഹനങ്ങളെല്ലാം അടിച്ചുതകർത്തു. പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുംചെയ്തു.   നിരവധി കേസുകളിൽ പ്രതിയും നേരത്തേ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്.…

വീണ്ടും ഉത്ര മോഡൽ കൊലപാതക ശ്രമം; ഭാര്യയെ പൂട്ടിയിട്ട ശേഷം വിഷപാമ്പിനെ തുറന്നുവിട്ടു, നില ഗുരുതരം

കേരളം നടുങ്ങിയ ഉത്ര വധക്കേസിനു സമാനമായി കാൺപുരിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കൊല്ലാൻ ശ്രമിച്ചു ഭർത്താവ്. രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു. സ്ത്രീധന പീ‍ഡനത്തെ ചൊല്ലി നടന്ന തർക്കത്തിനൊടുവിലാണ് സംഭവം. രേഷ്മയുടെ ആരോഗ്യനില ഗുരുതരമാണ്.…

മറ്റൊരാളുമായി ബന്ധമെന്ന് സംശയം; കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്, മൃതദേഹത്തിനൊപ്പം സെൽഫി

കാൺപുർ∙ ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ പ്രണയം കൊലപാതകത്തിൽ അവസാനിച്ചു. കാൺപുർ സ്വദേശിയായ സൂരജ് കുമാറാണ് തന്റെ പ്രണയിനിയായ ആകാംഷയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം.   ഒരു യുവാവുമായി സംസാരിച്ചതറിഞ്ഞ് സൂരജ് ആകാംഷയുമായി വഴക്കുണ്ടാക്കി. ആകാംഷയുടെ തല ഭിത്തിയിൽ ഇടിച്ചതിനു ശേഷം…

ബാങ്കിൽ തിരിമറി, മലയാളി തട്ടിയത് ഒന്നരക്കോടി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐ

ന്യൂഡല്‍ഹി ∙ പതിനഞ്ചു വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മലയാളി പിടിയില്‍. കൊല്ലം മാവടി കുളക്കട സ്വദേശി ജെ.സുരേന്ദ്രനെയാണ് സിബിഐ പിടികൂടിയത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിദേശ ബില്‍ പര്‍ച്ചേസ്…

പിജിയിൽ അതിക്രമം, യുവതിയെ കുത്തിവീഴ്ത്തി വിവസ്ത്രയാക്കിയെന്ന് പരാതി

ബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു(37)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റ്ഫീൽഡ്, വൈറ്റ്റോസ് ലേഔട്ടിലെ സ്വകാര്യ പിജിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.   സ്വകാര്യബാങ്ക്…

കഴുത്തിൽ ഷാൾ മുറുക്കി യുവതിയെ കൊന്ന കേസ്; കാമുകൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം∙ തമ്പാനൂരിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ (25) ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്ന കേസിൽ കൊല്ലം സ്വദേശി പ്രവീൺ കുറ്റക്കാരനാണെന്നാണ് തിരുവനന്തപുരം അഞ്ചാം അഡീഷണൽ…

ലഹരിക്കടത്ത്; ഇന്ത്യൻ യുവാവിന് 15 വർഷം തടവും 5000 ദിനാർ പിഴയും

മനാമ: മയക്കുമരുന്ന് കടത്തിയ കേസിൽ പ്രവാസിയായ ഇന്ത്യൻ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബഹ്‌റൈൻ കോടതി. 15 വർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ വിധിച്ചത്. 26 കാരനായ പ്രതിയെ ശിക്ഷ കാലാവധിക്ക് ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു.…

ഡേറ്റിങ് ആപ്പിൽ ചോരക്കൊതി; മക്കൾക്ക് ഫോൺ ഇല്ലെന്ന് കരുതി മാതാപിതാക്കൾ ആശ്വസിക്കാൻ വരട്ടെ!

കോഴിക്കോട്∙ ഗേ ഡേറ്റിങ് ആപ്ലിക്കേഷൻ ആയ ‘ജി ആർ’ എന്നറിയപ്പെടുന്ന ഗ്രൈൻഡർ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തൽ. ആപ്പിലൂടെ പരിചയം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ലഹരി വിൽപനയ്ക്കായി കുട്ടികളെ ഉപയോഗിക്കുന്നതും പ്രായപൂർത്തി ആകാത്ത കുട്ടികളെ…

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, സ്വത്ത് കൈക്കലാക്കാൻ ശ്രമം; യുഎസ് പൗരയെ കൊന്ന് കത്തിച്ച് ഓടയിൽ തള്ളി, പ്രവാസി ഇന്ത്യക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി∙ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുഎസ് പൗരയായ ഇന്ത്യൻ വംശജ രൂപീന്ദർ കൗർ പന്ധേറിനെ (71) കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബ്രിട്ടനിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ ചരൺജിത്ത് സിങ് ഗ്രേവാൾ (75) അറസ്റ്റിലായി. കൊലപാതകി സുഖ്ജീത് സിങ്ങും പിടിയിലായി. സ്വത്ത് തട്ടിയെടുക്കാനാണ്…

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍

കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ യുവതിക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം. കേസില്‍ ഇന്നലെ അറസ്റ്റിലായ യുവതിയില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു.   കൊച്ചി കടവന്ത്ര സ്വദേശിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി…